കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിക്ക് കോഴിക്കോട് അഡ്വ. പ്രകാശ് ബാബു:പാര്‍ട്ടിയിറക്കിയത് യുവമോര്‍ച്ച നേതാവിനെ!! മത്സരച്ചൂട്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെപി. പ്രകാശ് ബാബുവിനെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ലോക്‌സഭയിലേക്കുള്ള കന്നിയങ്കമാണിത്. യുവജന പ്രക്ഷോഭ മേഖലകളില്‍ സജീവമാണ്.


നരിപ്പറ്റ കുറ്റിപൊരിച്ച പറമ്പത്ത് പരേതനായ കണ്ണന്റെയും മാണിയുടെയും മകനായി 1980 മെയ് പത്തിനാണ് ജനനം. നരിപ്പറ്റ ആര്‍എന്‍എം ഹൈസ്‌കൂളില്‍ എബിവിപി പ്രവര്‍ത്തനത്തിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് എബിവിപി യൂണിറ്റ് സെക്രട്ടറി, ആര്‍എസ്എസ് നരിപ്പറ്റ മണ്ഡലം ബൗദ്ധിക് പ്രമുഖ്, യുവമോര്‍ച്ച നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ്പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ നിന്നും 2016ല്‍ ബേപ്പൂരില്‍ നിന്നും മത്സരിച്ചു.

adv-prakashbabu-1

പഠനകാലയളവില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്നേറിയതോടൊപ്പം അക്കാദമിക മികവിലും ഒന്നാമനായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് ബിഎസ്‌സി ഫസ്റ്റ് ക്ലാസായി പാസ്സായ ഇദ്ദേഹം കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് രണ്ടാം റാങ്കോടെ എല്‍എല്‍ബി ബിരുദം നേടി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഭരണഘടനാ നിയമത്തിലും ഭരണ നിര്‍വഹണ നിയമത്തിലും ബിരുദാനന്തര ബിരുദം, മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ എംഎല്‍ ബിരുദവും നേടി. യുജിസി നെറ്റ് യോഗ്യത നേടി.

മാഹി മഹാത്മാ ഗവ. കോളേജിലെ പഠനസമയത്ത് എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് എ ഗ്രേഡോടെ കരസ്ഥമാക്കി പോണ്ടിച്ചേരി എന്‍സിസി വിംഗ് കാഡറ്റ് ക്യാപ്റ്റന്‍ ആയിരുന്നു. സര്‍ക്കാറിന്റെ യുവജനവഞ്ചനക്കും നിയമന നിരോധനത്തിനുമെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം, കാലിക്കറ്റ് സര്‍വ്വകലാശാല നിയമനതട്ടിപ്പിനെതിരായ സമരം, ബീവറേജ് ഔട്ട് ലെറ്റുകള്‍ക്കെതിരെയുള്ള സമരം, കോഴിക്കോട് ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പിലെ ലൈംഗീകചൂഷണത്തിനെതിരായ സമരം, അഡൈ്വസ് മെമ്മോ കിട്ടിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നിയമനത്തിന് വേണ്ടിയുള്ള സമരം, സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവിനു വേണ്ടിയുള്ള സമരം,എല്‍ഡി, ലാസ്റ്റ് ഗ്രേഡ്, കമ്പനി കോര്‍പറേഷന്‍, കെഎസ്ഇബി, കോണ്‍സ്റ്റബിള്‍, തുടങ്ങിയ റാങ്ക് ലിസ്റ്റിലെ നിയമനത്തിനും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതിന് വേണ്ടിയുള്ള സമരങ്ങള്‍, ജിഷ്ണു പ്രണോയുടെ മരണത്തിനുശേഷം നടന്ന സമരം തുടങ്ങി നിരവധി സമരങ്ങള്‍ക്ക് നേതൃത്വംകൊടുത്തു.

ശബരിമലയിലെ ആചാര സംരക്ഷണ പോരാട്ടത്തിലെ മുന്നണി പോരാളി ആയിരുന്നു. കോഴിക്കോട് ബാറിലെ അഭിഭാഷകനായ പ്രകാശ്ബാബു കോഴിക്കോട് പന്തീരാങ്കാവ് പുത്തൂര്‍ മഠത്താണ് താമസം. ചേളന്നൂര്‍ ഹോമിയോ ഡിസ്പന്‍സറിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. ഭാഗ്യശ്രീയാണ് ഭാര്യ. മകള്‍: ഗൗരിലക്ഷ്മി.

Kozhikode
English summary
advocate prakash babu contest from kozhikkode for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X