കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരനൂറ്റാണ്ടിന് ശേഷം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസിന്‍റെ കൈകളിലേക്ക്; സീറ്റുറപ്പിക്കാന്‍ നേതാക്കള്‍

Google Oneindia Malayalam News

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ച സീറ്റുകളില്‍ കണ്ണുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോഴിക്കോട് ജില്ലയില്‍ പതിറ്റാണ്ടുകളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് പേരാമ്പ്ര. ജോസും കൂട്ടരും ഇടതുപാളയത്തിലെത്തുന്നതോടെ അരനൂറ്റാണ്ടിന് ശേഷം പേരാമ്പ്രയില്‍ മത്സരിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസിന് കൈവന്നിരിക്കുന്നത്.

1970 ലാണ് പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് അവസാനമായി മത്സരിച്ചത്. കെജി അടിയോടിയായിരുന്നു അന്ന് മത്സരിച്ച് വിജയിച്ചത്. പിന്നീട് കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ എത്തിയതോടെ സീറ്റ് അവര്‍ക്ക് വിട്ട് നല്‍കി. 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച കെസി ജോസഫ് വിജയിച്ചു. ഇതിന് ശേഷം പിന്നീട് നടന്ന 9 തിരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസ് തന്നെ മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.

 congress4

കഴിഞ്ഞ രണ്ട് തവണയും മുഹമ്മദ് ഇഖ്ബാലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ ടിപി രാമകൃഷ്ണനോട് നാലായിരത്തിലേറെ വോട്ടുകള്‍ക്കാണ് 2016 ല്‍ മുഹമ്മദ് ഇഖ്ബാല്‍ പരാജയപ്പെട്ടത്. ഇത്തവണ ജോസ് യുഡിഎഫിലേക്ക് പോയതോടെ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. ഇതോടെ നിരവധി നേതാക്കള്‍ ഇതിനോടകം തന്നെ സീറ്റ് സ്വന്തമാക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

യജമാനന്‍ തട്ടിപ്പ് കേസില്‍ പിടിയിലായതോടെ പട്ടിണിയിലായ കാവല്‍ നായക്ക് രക്ഷകരായി പൊലീസ്യജമാനന്‍ തട്ടിപ്പ് കേസില്‍ പിടിയിലായതോടെ പട്ടിണിയിലായ കാവല്‍ നായക്ക് രക്ഷകരായി പൊലീസ്

Kozhikode
English summary
Half century later, the Perambra constituency fell into the hands of the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X