കോഴിക്കോട് ഇടതിനെ കൈവിടുമോ? ക്ലീന്‍ സ്വീപ് ഉണ്ടാവില്ല, സിറ്റിങ് സീറ്റുകളും കൈവിട്ടേക്കും?
കോഴിക്കോട്: മനോരമ ന്യൂസ് പുറത്ത് വിട്ട പ്രീ പോള്‍ സര്‍വ്വേയില്‍ കോഴിക്കോട് എല്‍ഡിഎഫിന് ക്ലീന്‍ സ്വീപ് എന്നായിരുന്നു പ്രവചനം. കോഴിക്കോട്ടെ എല്‍ഡിഎഫ് നേതാക്കളും ആദ്യ ഘട്ടത്തില്‍ ഇത്തരമൊരു പ്രതീക്ഷ തന്നെയാണ് വച്ചുപുലര്‍ത്തിയിരുന്നത്.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം
എന്നാല്‍ വോട്ടെടുപ്പിന് ശേഷം അത്ര ശുഭ പ്രതീക്ഷയല്ല എല്‍ഡിഎഫിനുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...

13 സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ആകെ 13 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇതില്‍ 11 സീറ്റും എല്‍ഡിഎഫിന് ആയിരുന്നു. യുഡിഎഫില്‍ മുസ്ലീം ലീഗിന് ആണ് രണ്ട് സീറ്റുകള്‍ ലഭിച്ചത്.

കടുത്ത പോരാട്ടം
ഇത്തവണ കോഴിക്കോട് ജില്ലയിലെ പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, കൊടുവള്ളി, കൊയിലാണ്ടി, വടകര, കുറ്റ്യാടി മണ്ഡലങ്ങളിലാണ് ശക്തമായ പോരാട്ടം. ഇതില്‍ രണ്ടെണ്ണം മാത്രമാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍.

വടകരയില്‍ എന്താകും
യുഡിഎഫ് പിന്തുണയോടെ ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമ മത്സരിക്കുന്ന മണ്ഡലമാണ് വടകര. എല്‍ഡിഎഫില്‍ തിരിച്ചെത്തിയത എല്‍ജെഡിയുടെ സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താനാകുമോ എന്ന ആശങ്ക ശക്തമാണ്.

കൊടുവള്ളി
കഴിഞ്ഞ തവണ ലീഗ് വിമതനായ കാരാട്ട് റസാഖിലൂടെ നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് പിടിച്ചെടുത്ത സീറ്റാണ് കൊടുവള്ളി. ഇത്തവണ എംകെ മുനീര്‍ ആണ് ഇവിടെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. കാരാട്ട് റസാഖിന് സീറ്റ് നിലനിര്‍ത്താന്‍ ആകുമോ എന്ന സംശയം എല്‍ഡിഎഫിനുള്ളില്‍ തന്നെയുണ്ട്.

കോഴിക്കോട് നോര്‍ത്ത്
എ പ്രദീപ് കുമാറിലൂടെ ലോകം മുഴുവന്‍ അറിഞ്ഞ മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിലായിരുന്നു പ്രദീപിന്റെ ജയം. ഇത്തവണ ത്രികോണ പോരാട്ടമാണ് മണ്ഡലത്തില്‍. കോണ്‍ഗ്രസിന്റെ അഭിജിത്തിനേയും ബിജെപിയുടെ എംടി രമേശിനേയും തറപറ്റിയ്ക്കാന്‍ തോട്ടത്തില്‍ രവീന്ദ്രന് സാധിക്കുമോ?

കോഴിക്കോട് നോര്‍ത്ത്
കാല്‍ നൂറ്റാണ്ടിന് ശേഷം മുസ്ലീം ലീഗ് വനിത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയ മണ്ഡലമാണ് കോഴിക്കോട് സൗത്ത്. ലീഗിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ നൂര്‍ബിന റഷീദിന് കഴിയുമോ എന്ന് യുഡിഎഫ് സംശയിക്കുന്നുണ്ട്. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

കുറ്റ്യാടി പിടിക്കാന്‍
കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി ഇത്തവണ പിടിച്ചെടുക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായ മണ്ഡത്തില്‍ പ്രാദേശിക വികാരം കണക്കിലെടുത്ത് കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കി. സിറ്റിങ് എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ് ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി. ഇത്തവണ മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്ക മുസ്ലീം ലീഗില്‍ ശക്തമാണ്.

കൊയിലാണ്ടിയില്‍ പോരാട്ടം
എല്‍ഡിഎഫിന്റെ കോഴിക്കോട് ജില്ലയിലെ ഏക വനിത സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലമാണ് കൊയിലാണ്ടി. കാനത്തല്‍ ജമീലയാണ് സ്ഥാനാര്‍ത്ഥി. സിപിഎം കേന്ദ്രമാണെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രഹ്മണ്യന്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് എന്ന് എല്‍ഡിഎഫ് തന്നെ വിലയിരുത്തുന്നു.

കോഴിക്കോട് നിര്‍ണായകം
മലബാര്‍ മേഖലയില്‍ ഇരുമുന്നണികളേയും സംബന്ധിച്ച് കോഴിക്കോട് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ ആയാല്‍ അത് എല്‍ഡിഎഫിനെ സംബന്ധിച്ച് ഭരണത്തുടര്‍ച്ച എന്ന സ്വപ്‌നത്തിലേക്ക് കൂടുതല്‍ അടുപ്പിക്കും. കോഴിക്കോട് ലഭിക്കുന്ന ഏത് അധിക സീറ്റും യുഡിഎഫിനും ആശ്വാസമാണ്.

കോണ്‍ഗ്രസിന്റെ സ്വപ്‌നം
രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ പോലും സംഭാവന ചെയ്യാന്‍ ആകാത്ത ജില്ലയാണ് കോഴിക്കോട്. ഇത്തവണ ആ നാണക്കേടിനെ മറികടക്കും എന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ജില്ലയില്‍ ഏഴ് സീറ്റുകള്‍ യുഡിഎഫ് നേടുമെന്നായിരുന്നു മുമ്പ് ടി സിദ്ദിഖ് അവകാശപ്പെട്ടിരുന്നത്.
സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications