ഫോട്ടോ പുറത്ത് വന്നത് ഫോട്ടോഗ്രാഫറുടെ ആകാംക്ഷ കാരണം; വിവാദ ഫോട്ടോഷൂട്ടില്‍ പ്രതികരിച്ച് എസ്‌ഐ
കോഴിക്കോട്: പലതരം സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ചിലത് വിവാദവുമാകാറുണ്ട്. അത്തരത്തില്‍ വൈറലും വിവാദവുമായ ഫോട്ടോയാണ് കോഴിക്കോട്ടെ വനിതാ എസ്‌ഐയുടേത്. വനിതാ എസ്‌ഐ സേവ് ദി ഡേറ്റ് ഫോട്ടോ എടുക്കുമ്പോള്‍ ഉപയോഗിച്ച വസ്ത്രമാണ് നിലവില്‍ വിവാദത്തിന് വഴിയൊരുക്കിയത്. തന്റെ യൂനിഫോമില്‍ തന്നെയാണ് ഫോട്ടോയെടുത്തത് രണ്ട് നക്ഷത്രങ്ങളും പേരുമുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് എസ്.ഐ ഫോട്ടോഷൂട്ട് നടത്തിയത്.ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലും ഒപ്പം തന്നെ വിവാദവുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് വനിത എസ്.ഐയും പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വഴിയൊരുക്കിയത്. ഒദ്യോഗിക വേഷത്തില്‍ ഫോട്ടോഷൂട്ട് നടത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ക്കും ഇതുകാരണമായിരുന്നു. പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഇത് നിയമപരമാണോ എന്ന രീതിയില്‍ ചര്‍ച്ച സജീവമായിരുന്നു. നിരവധി വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ചിത്രം ചര്‍ച്ച്ക്ക് വഴിവെച്ചിരുന്നു. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവിന്റെ ലംഘനമാണ് ഈ നടപെടിയെന്നാണ് വിലയിരുത്തുന്നത്.

ടി.പി. സെന്‍കുമാര്‍ പൊലീസ് മേധാവിയായിരിക്കെ സമൂഹ മാധ്യമങ്ങളില്‍ പൊലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബറില്‍ അദ്ദേഹം ഒരു ഉച്ചരവ് പുറപ്പെടുവിച്ചിരുന്നു. സേനാംഗങ്ങള്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ് ഈ ഉത്തരവ് ചൂണ്ടികാട്ടിയാണ് ഇവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.
അതേസമയം ഫോട്ടോ ചര്‍ച്ചയായതിന് പിന്നാല വനിതാ എസ്‌ഐ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ സേവി ദി ഡേറ്റിന് വേണ്ടി പകര്‍ത്തിയതല്ലെന്നും സ്വകാര്യ ആവശ്യത്തിനു വേണ്ടി മാത്രം എടുത്തതാണെന്നുമാണ് എസ് ഐ പറഞ്ഞത്. മാതൃഭൂമി ഓണ്‍ലൈനിനോടാണ് അവര്‍ പ്രതികരിച്ചത്. ആല്‍ബത്തിലേക്ക് മാത്രം എടുത്തതാണെന്നും ഒരു കാരണവശാലും ഫോട്ടോ പുറത്ത് പോകരുതെന്ന് ഫോട്ടോ ഗ്രാഫര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും വനിതാ എസ്‌ഐ പറഞ്ഞു. എന്നാല്‍ ഇത് ഫോട്ടോഗ്രാഫറുടെ ആകാംക്ഷകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇത് താന്‍ അറിഞ്ഞിരുന്നില്ലെന്നും വാര്‍ത്തയായതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്നും എസ്‌ഐ പറഞ്ഞു.
എന്നാല്‍ ഫോട്ടോഗ്രാഫറെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും മനപൂര്‍വം പ്രശ്‌നമാക്കണമെന്ന് കരുതി ഇട്ടതാവില്ലെന്നും ആകാംക്ഷകൊണ്ട് ഇട്ടതാകാമെന്നും എന്നാല്‍ ഇത്രയും പ്രതീക്ഷിച്ചുകാണില്ലെന്നും എസ്‌ഐ പറഞ്ഞു. വിഷയത്തില്‍ വിശദീകരണം മുകളിലുള്ള ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മേല്‍നോട്ട പിശകുകൊണ്ട് സംഭവിച്ച അബദ്ധമാണെന്നും മനപ്പൂര്‍വം യൂണിഫോമിട്ട് മാധ്യമത്തില്‍ ശ്രദ്ധിക്കപ്പെടണം എന്നുദ്ദേശിച്ച് ചെയ്ത പ്രവര്‍ത്തിയല്ലെന്നുമാണ് എസ്‌ഐ വിശദീകരണം നല്‍കിയത്.












Click it and Unblock the Notifications