Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് വടകരയില്‍ വീണ്ടും വികെ സജീവന്‍: ത്രികോണ മത്സരം! അങ്കത്തട്ടില്‍ പി ജയരാജനും കെ മുരളീധരനും

കോഴിക്കോട്: ബിജെപി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ അഡ്വ. വികെ സജീവനാണ് വടകര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ഇത് രണ്ടാം തവണയാണ് സജീവന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ജനവിധി തേടുന്നത്. 1976 ജനുവരി 14ന് വടകരക്കടുത്ത് വള്ള്യാട് വാണകണ്ടിയില്‍ പരേതരായ കുഞ്ഞപ്പതങ്ങളുടെയും ജാനകി അമ്മയുടെയും രണ്ടാമത്തെ മകനായാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ ആര്‍എസ്എസ്സിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച വി കെ സജീവന്‍ ആര്‍എസ്എസ്സിന്റെയും എബിവിപിയുടെയും യുവമോര്‍ച്ചയുടെയും ബിജെപിയുടെയും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ എബിവിപി യൂണിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാ സമിതി അംഗം വരെയുള്ള ചുമതലകള്‍ വഹിച്ചു. പിന്നീട് യുവമോര്‍ച്ച മേപ്പയ്യൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായി. 1997-1999 കാലയളവില്‍ കൊച്ചി എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. യുവമോര്‍ച്ച കാസര്‍ഗോഡ്, കോട്ടയം ജില്ലകളുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി, മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ ചുമതലകളും ബിജെപി സംസ്ഥാനസമിതിയംഗം, പാര്‍ട്ടി ഔദ്യോഗിക വക്താവ് എന്നീ ചുമതലകളും വഹിച്ചു. 2015 മുതല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. യുവമോര്‍ച്ചയും ബിജെപിയും നടത്തിയ വിവിധ സമ്മേളനങ്ങളുടെയും സംസ്ഥാനതല ജാഥകളുടെയും കോ-ഓര്‍ഡിനേറ്ററായും തെരഞ്ഞെടുപ്പുകളില്‍ ഇന്‍ചാര്‍ജ്ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

vksajeevanbjpvadakara-

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ച വെച്ച് കണ്ണൂര്‍ ജില്ലയില്‍ നിന്ന് ആദ്യമായി ഡിപോസിറ്റ് തിരിച്ചുപിടിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായി മാറി. 2010ല്‍ എടച്ചേരി ഡിവിഷനില്‍ നിന്ന് കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്കും 2011ല്‍ കുറ്റ്യാടി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. അഡ്വ. കെ.കെ. സുരേന്ദ്രന്റെ കീഴില്‍ കോഴിക്കോട് ബാറില്‍ അഭിഭാഷകനാണ്. വടകര വള്ള്യാട് വാണകണ്ടിയില്‍ കീര്‍ത്തിസത്മം വീട്ടിലാണ് താമസം. ഭാര്യ: സരിത (അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍, സ്റ്റേറ്റ് ഗുഡ്‌സ് ആന്റ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, തലശ്ശേരി). മകള്‍: മിത്രാലക്ഷ്മി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+