കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാര്‍ മേഖലക്ക്‌ കാര്‍ഷിക യന്ത്ര സംരക്ഷണ കേന്ദ്രം; ഉദ്‌ഘാടനം നിര്‍വഹിച്ച്‌ മന്ത്രി വിഎസ്‌ സുനില്‍ കുമാര്‍

Google Oneindia Malayalam News

കോഴിക്കോട്:കേരള പുനർ നിർമ്മാണ പദ്ധതിയുടെ സഹായത്തോടെ മലബാർ കാർഷിക മേഖലയിലെ കർഷകർക്ക് ദൈനംദിന കാർഷിക പ്രവർത്തന സേവനം ഉറപ്പു വരുത്തുന്നതിന് കോഴിക്കോട് കൂത്താളിയിൽ കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രം, കാർഷിക യന്ത്ര ശേഖരം എന്നിവയുടെ ഉദ്ഘാടനം മണ്ണുത്തി അഗ്രി റീസർച്ച് സെന്ററിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഓൺലൈനിൽ അധ്യക്ഷത വഹിച്ചു.കാർഷിക സേവന കേന്ദ്രങ്ങളുടെയും കാർഷിക കർമ്മ സേനകളുടെയും ശാക്തീകരണത്തിനുള്ള ഈ സഹായ പദ്ധതിക്ക് 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കാർഷിക യന്ത്രവൽക്കരണ മിഷനാണ് നിർവഹണ ചുമതല. തരിശുരഹിത കേരളമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മലബാറിലെ നെല്ലറയായ കോഴിക്കോട് ജില്ലയിൽ കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും ചേർന്ന് നടത്തിയ "ഓപ്പറേഷൻ ആവളപാണ്ടി" എന്ന പദ്ധതിയിൽ നിന്നും കേരളത്തിലെ തരിശുരഹിത കൃഷി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഏതെല്ലാം ഇടപെടലുകൾ വേണമെന്ന് ബോധ്യപ്പെട്ടു. തരിശുനിലങ്ങളിലെ കളകളും എക്കലും മൂലം സാധാരണ കൃഷി യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യാൻ സാധിക്കില്ലെന്നും കണ്ടെത്തി.

vs sunikumar

നെൽവയലുകൾ പാകപ്പെടുത്തി എടുക്കുന്നതിന് പ്രത്യേകതരം കാർഷികയന്ത്രങ്ങൾ ആവശ്യമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കായിക പരിശീലനം ലഭിച്ച പ്രത്യേക ദൗത്യസേനയെ തന്നെ ആവശ്യമാണെന്നും തിരിച്ചറിഞ്ഞു പശ്ചാത്തലത്തിലാണ് കേരള പുനർനിർമാണ പദ്ധതിയിലുൾപ്പെടുത്തി നിലവിലെ പുതിയ പദ്ധതി തയ്യാറാക്കിയത്.

420 ലക്ഷം രൂപ വിലമതിക്കുന്ന നൂതന കാർഷികയന്ത്രങ്ങൾ പ്രത്യേകിച്ച് തരിശു നിലങ്ങളിൽ കൃഷി ചെയ്യുന്ന കാർഷിക യന്ത്രങ്ങൾ ഇതിനായി സമാഹരിച്ചു. യന്ത്രങ്ങൾ യഥാപൂർവ്വം സംരക്ഷിച്ച് ആവശ്യനുസരണം കൃഷിയിടങ്ങളിൽ വിന്യസിക്കുന്നതിനാണ് കാർഷികയന്ത്ര സംരക്ഷണ കേന്ദ്രമൊരുക്കിയത്. കൂടാതെ ഇത്തരം സ്ഥലങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ യന്ത്രങൾ ഉപയോഗിച്ച് ചെയ്യുന്നതിനും പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാർഷിക കർമസേന കളിലെയും കാർഷിക സേവന കേന്ദ്രങ്ങളിലെയും സേവനദായകാരെ പ്രത്യേകം പരിശീലനം നൽകി തയ്യാറാക്കുന്നതിനു ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

കളകൾ നിറഞ് കിടക്കുന്ന തരിശുവയലുകൾ വീണ്ടെടുക്കുന്നതിന് ഉപയോഗിക്കുന്ന കാർഷികോപകരണങ്ങൾ ആയ അക്വാട്ടിക് വീഡ് ഷ്റഡ്ഡർ തോടുകൾ നിർമിക്കുന്നതിനുള്ള അഗ്രോ എക്സ്ക്കവേറ്റർ, ചതുപ്പുനിലങ്ങൾ പാക പ്പെടുത്തുന്നതിനനുള്ള ബോട്ട് ട്രാക്ടർ,ഫോർ വീൽ ട്രാക്ടർ,അതിൻറെ അനുബന്ധ ഉപകരണങ്ങൾ, പ്രൊപ്പല്ലർ ഔട്ട് ബോർഡ് സ്പീഡ് ബോട്ട്, പ്രൊപ്പല്ലർ ഔട്ട് ബോർഡ് ഇൻഫ്ലാറ്റബിൾ റെസ്ക്യൂ ബോട്ട്, വരമ്പ് വയ്ക്കുന്ന യന്ത്രം, നടിൽ യന്ത്രങ്ങൾ, കൊയ്ത്ത് മെതിയന്ത്രം, പ്രളയജലം വറ്റിക്കാനുള്ള പമ്പുകൾ എന്നിങ്ങനെ ഒട്ടനവധി കാർഷികയന്ത്രങ്ങൾ ആണ് ഈ പദ്ധതിക്കുവേണ്ടി വാങ്ങി കൊണ്ടിരിക്കുന്നത്. യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനും നിത്യ പരിചരണം നടത്തി ആവശ്യമുള്ള സ്ഥലങ്ങളിൽ വിന്യസിക്കുന്നതിനുമായാണ് കൂത്താളിയിൽ 2500 ചതുരശ്ര അടി വിസ്തൃതിയിൽ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.ഇത്‌ യന്ത്രങ്ങളുടെ അറ്റകുറ്റപണി ചെയ്യുന്നതിനുള്ള കേന്ദ്ര. വർക്ക്‌ ഷോപ്പ് ആയും വിപുലീകരിക്കും.
കൂടാതെ
കാർഷിക യന്ത്രവൽക്കരണത്തിൽ ഐ ടി ഐ, ഐ ടി സി, വിഎച്ച്എസ് സി വിദ്യാർഥികൾക്ക്‌ പ്രവൃത്തി പരിശീലന കേന്ദ്രമായും പ്രവർത്തിക്കും.

ചടങ്ങിൽ കാർഷിക സർവ കലാശാല വൈസ് ചാൻസ് ലർ ഡോ ആർ ചന്ദ്രബാബു, കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ സ്പെഷ്യൽ ഓഫീസർ ഡോ യു ജയ്കുമാരൻ,കൃഷി അഡിഷണൽ ഡയറക്ടർ കെ രാധാകൃഷ്ണൻ, ഡയറക്ടർ ഓഫ് എക്സ്ടെൻഷൻ ജിജു പി അലക്സ്‌ തുടങ്ങിയവർ പങ്കെടുത്തു.

Kozhikode
English summary
agriculture minister vs sunil kumar inaugurated Malabar agriculture machines building today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X