കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ ഉടന്‍, എമിറേറ്റ്‌സും വൈകാതെ.... കരിപ്പൂര്‍ വീണ്ടും പ്രതാപത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ (കോഡ് ഇ) ഒരു മാസത്തിനുള്ളില്‍ കരിപ്പൂരില്‍നിന്ന് സര്‍വിസ് പുനരാരംഭിക്കുമെന്ന് കോഴിക്കോട് വിമാനത്താവള ഡയരക്റ്റര്‍ കെ ശ്രീനിവാസ റാവു. സുരക്ഷാ പരിശോധന പൂര്‍ത്തിയായെന്നും വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ ഉടന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച കാലിക്കറ്റ് എയര്‍പോര്‍ട്ട് വിഷന്‍ 2030 വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong><br> തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇടഞ്ഞു; 2 പേരെ ചവിട്ടി കൊന്നു, നിരവധി പേര്‍ക്ക് പരിക്ക് !!</strong>
തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇടഞ്ഞു; 2 പേരെ ചവിട്ടി കൊന്നു, നിരവധി പേര്‍ക്ക് പരിക്ക് !!

എമിറേറ്റ്‌സിന്റെ വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോമഗിച്ചുവരുകയാണ്. ആറു മാസത്തിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നോണ്‍സ്റ്റോപ്പ് സര്‍വിസ് ആരംഭിക്കും. കഴിഞ്ഞ ഡിസംബറില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിച്ച സഊദി എയര്‍ലൈന്‍സ് സര്‍വിസുകളുടെ എണ്ണം ക്രമേണ കൂട്ടിവരുകയാണ്.

Calicur airport

ന്യൂഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്ന് (ചൊവ്വ, വ്യാഴം, ശനി) നോണ്‍സ്റ്റോപ്പ് സര്‍വിസ് ഫെബ്രുവരി ഏഴു മുതല്‍ ആരംഭിച്ചു. ഒരു മാസത്തേക്കു നടത്തുന്ന ട്രയല്‍ സര്‍വിസ് ലാഭകരമാണെങ്കില്‍ പിന്നീട് സര്‍വിസ് സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം, കൊല്‍ക്കത്ത, മംഗലാപുരം തുടങ്ങി ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ സര്‍വിസ് ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

സിംഗപ്പൂര്‍, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കരിപ്പൂരില്‍ നിന്ന് കണക്ഷന്‍ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണ്. ആഭ്യന്തര സര്‍വിസുകള്‍ക്കുള്ള ഇന്ധന നികുതി സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ശതമാനമായി കുറച്ചത് കരിപ്പൂരിനെ സംബന്ധിച്ച് ആശ്വാസകരമാണ്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെങ്കിലും വലിയ തോതില്‍ ബാധിക്കില്ല എന്നാണ് കരുതുന്നത്. കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുന്നതോടെ നഷ്ടം നികത്താനാകും.

ആവശ്യമായ സ്ഥലം ഇല്ലാതെ വീര്‍പ്പുമുട്ടുകയാണ് വിമാനത്താവളം. റണ്‍വേ വികസനത്തിനും പുതിയ ടെര്‍മിനലിനും പാര്‍ക്കിങ് സംവിധാനത്തിനും 137 ഏക്കര്‍ ഭൂമി കൂടി അനിവാര്യമാണ്. കൂടുതല്‍ വിമാനങ്ങള്‍ നിര്‍ത്തിയിടാനും കാറുകള്‍ പാര്‍ക്കു ചെയ്യാനും സൗകര്യങ്ങള്‍ വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട നിവേദനം ചേംബര്‍ മുന്‍ പ്രസിഡന്റ്ടി പി അഹമ്മദ് കോയ ഡയരക്റ്റര്‍ക്കു സമര്‍പ്പിച്ചു. ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷനായിരുന്നു. എയര്‍പോര്‍ട്ട് സബ്കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ മൊയ്തു ആമുഖ പ്രസംഗം നിര്‍വഹിച്ചു. രാജേഷ് കുഞ്ഞപ്പന്‍, എം മുസമ്മില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode
English summary
Air India's big flights will land in Karippoor airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X