കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീറ്റില്‍ അഭിമാന വിജയം കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി അയിഷ: കേരളത്തില്‍ ഒന്നാമത്

Google Oneindia Malayalam News

കോഴിക്കോട്: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയ (നീറ്റ്)യില്‍ മികച്ച വിജയം കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി അയിഷ. അഖിലേന്ത്യാ തലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടിയ അയിഷയാണ് കേരളത്തില്‍ ഒന്നാമതെത്തിയ വിദ്യാര്‍ത്ഥി. കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി. അബ്ദുൾ റസാക്കിന്റെയും ഷെമീമയുടെയും മകളാണ് ഐഷ. ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റിസല്‍ട്ട് അറിഞ്ഞതിന് പിന്നാലെ ആയിഷ പ്രതികരിച്ചത്.

ഇത് രണ്ടാമത്തെ തവണയായി അയിഷ നീറ്റ് പരീക്ഷ എഴുതുന്നത്. ആദ്യ പരിശ്രമത്തില്‍ 15429 ആയിരുന്നു റാങ്ക്. കഠിനപരിശ്രമിത്തിലൂടെ ഇത്തവണ അത് പന്ത്രണ്ടാം റാങ്കിലെത്തിച്ചതിന്‍റെ സന്തോഷത്തിലാണ് അയിഷയും കുടുംബവും അധ്യാപകരും സുഹൃത്തുക്കളും. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പത്താംക്ലാസ് വരെയുള്ള പഠനം. കൊയിലാണ്ടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് ശേഷം സ്വകാര്യ പഠനകേന്ദ്രത്തില്‍ എന്‍ട്രന്‍സ് കോച്ചിങിനും ചേര്‍ന്നിരുന്നു.

neeet-

Recommended Video

cmsvideo
ക്യാൻസർ മരുന്നുവെച്ചു കോവിഡിന് മരുന്നുണ്ടാക്കി..

അഖിലേന്ത്യാ തലത്തിൽ ആദ്യ 50 റാങ്കിൽ അയിഷയ്ക്ക് പുറമേ കേരളത്തിൽനിന്ന് മൂന്നുപേർകൂടിയുണ്ട്. ലുലു എ. റാങ്ക് (22), സനിഷ് അഹമ്മദ് (25), ഫിലെമോൻ കുര്യാക്കോസ് എന്നിവരാണ് ആദ്യ 50 ല്‍ ഉള്ള മലയാളികള്‍. അതേസമയം. 720 ല്‍ 720 മാര്‍ക്കും നേടിയും ഒഡിഷയിലെ റൂര്‍ക്കല സ്വദേശിയാണ് പതിനെട്ടുകാരനായ ഷൊയ്ബ് അഫ്താബാണ് ഒന്നാം റാങ്ക് നേടിയത്. ഒഡിഷയില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ ഒന്നാമത് എത്തുന്ന ആദ്യത്തെ വിദ്യാര്‍ത്ഥി എന്ന റെക്കോര്‍ഡും ഷൊയ്ബ് അഫ്താബിന് സ്വന്തമാണ്.

Kozhikode
English summary
Aisha, a native of Koyilandy, is the first in Kerala to achieve great success in NEET
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X