കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ എസ് ബിമല്‍ സ്മാരക കഥാപുരസ്‌കാരം അജിജേഷ് പച്ചാട്ടിന്

  • By Desk
Google Oneindia Malayalam News

വടകര : സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കെഎസ് ബിമലിന്റെ ഓര്‍മ്മക്കായി എടച്ചേരി വിജയാ കലാവേദി ആന്റ് ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ പ്രഥമ ബിമല്‍ സ്മാരക കഥാപുരസ്‌കാരത്തിന് അജിജേഷ് പച്ചാട്ട് അര്‍ഹനായതായി കലാവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ദൈവക്കിളി എന്ന കഥാസമാഹരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
10001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. എം സുധാകരന്‍, കെവി സജയ്,
രാജേന്ദ്രന്‍ എടത്തുംകര എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. .

ajesh

അജിജേഷ് പച്ചാട്ട്

ഈ മാസം 26ന് വൈകുന്നേരം 4 മണിക്ക് എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കെപി രാമനുണ്ണി അവാര്‍ഡ് സമ്മാനിക്കും. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ സ്വദേശിയാണ് അജിജേഷ്. വാര്‍ത്താസമ്മേളനത്തില്‍ കലാവേദി സെക്രട്ടറി കെടികെ പ്രേമചന്ദ്രന്‍, വി രാജീവന്‍, വികെ രജീഷ്, രാധാകൃഷ്ണന്‍ എടച്ചേരി പങ്കെടുത്തു.

Kozhikode
English summary
ajijesh pachatt has been chosen for ks bimal award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X