കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എകെ ആന്റണിയുടെ മകന്‍ ഐടി സെല്‍ കണ്‍വീനര്‍; എതിര്‍ത്ത എറണാകുളം ജില്ലാ കമ്മിറ്റിയോട് വിശദീകരണം ചോദിച്ചെന്ന് കെഎസ് യു പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നേതാക്കളുടെ മക്കള്‍ അനര്‍ഹമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ മറ്റോ കടന്ന് വരുെന്നങ്കില്‍ കെ.എസ്.യു അതിനെ അംഗീകരിക്കില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി യോഗ്യതയില്ലാത്ത ആളല്ല. ഗുജറാത്തില്‍ സമാനപദവി വഹിച്ച് വിജയിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ കേരളത്തിലേക്ക് നിയോഗിച്ചത്.

<strong>സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണില്ല; ആലപ്പുഴ നഗരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു</strong>സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണില്ല; ആലപ്പുഴ നഗരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു

എ.ഐ.സി.സിയാണ് അനില്‍ ആന്റണിയെ നിയമിച്ചത്. അല്ലാതെ മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായല്ല നിയമനം. ഡിജിറ്റല്‍ മീഡിയ കവീനറായാണ് നിയമനം. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയം അംഗീകരിച്ച് നല്കിയതാണെന്നും അഭിജിത്ത് പറഞ്ഞു. അനില്‍ ആന്റണിയെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കവീനറായി നിയമിച്ചതിനെതിരെ പ്രമേയം പാസാക്കിയ കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Abhijith

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടികളിലേക്ക് കടക്കും. അനാവശ്യമായി പ്രമേയം അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശരിയല്ല. ഇത് ആന്റണിയുടെ മകനായത് കൊണ്ട് മാത്രമല്ലെന്നും അത്തരത്തിലുള്ള ചര്‍ച്ചയില്‍ കാര്യമില്ലെന്നും അഭിജിത്ത് പറഞ്ഞു. കെ.എസ്.യു ഇത്തവണ മത്സരരംഗത്തേക്കില്ല. അതി നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ പരമാവധി ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്.

പല മണ്ഡലങ്ങളിലും സമൂഹ മാധ്യമങ്ങളിലുമടക്കം തന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും കെ.എസ്.യുവുമായോ താനുമായോ നടന്നിട്ടില്ല. ഇത് പ്രായത്തിന്റെ തെരഞ്ഞെടുപ്പല്ല മറിച്ച് വിജയിക്കാനുള്ള തിരഞ്ഞെടുപ്പാണ്. എന്നാല്‍ മലബാറില്‍ ഇവിടെ തെന്നയുള്ള ഒരു സ്ഥാനാര്‍ഥി ഉണ്ടാവേണ്ടത് മലബാറുകാരുടെ കൂടി ആവശ്യമാണെും അഭിജിത്ത് പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നുണ്ട്. അപ്രായോഗിക മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യ മന്ത്രി സ്വാശ്രയ കോളജുകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നീറ്റ് പ്രവേശനത്തിന് ഏകീകൃത ഫീസ് നടപ്പിലാക്കിയതാണ് ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം.

സ്‌കോളര്‍ഷിപ്പ് ലഭിക്കാതെ പല വിദ്യാര്‍ത്ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറി ആയിരം ദിവസം പിന്നിടുമ്പോഴും ബിപിഎല്‍ വിദ്യാര്‍ത്ഥികളുടെ പഠന സുരക്ഷ പോലും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അഭിജിത്ത് പറഞ്ഞു. ഡി സി സിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാലും പങ്കെടുത്തു.

Kozhikode
English summary
Ak Antony's son appointed KPCC IT cell convinor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X