• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എകെ ആന്റണിയുടെ മകന്‍ ഐടി സെല്‍ കണ്‍വീനര്‍; എതിര്‍ത്ത എറണാകുളം ജില്ലാ കമ്മിറ്റിയോട് വിശദീകരണം ചോദിച്ചെന്ന് കെഎസ് യു പ്രസിഡന്റ്

  • By Desk

കോഴിക്കോട്: നേതാക്കളുടെ മക്കള്‍ അനര്‍ഹമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ മറ്റോ കടന്ന് വരുെന്നങ്കില്‍ കെ.എസ്.യു അതിനെ അംഗീകരിക്കില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി യോഗ്യതയില്ലാത്ത ആളല്ല. ഗുജറാത്തില്‍ സമാനപദവി വഹിച്ച് വിജയിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ കേരളത്തിലേക്ക് നിയോഗിച്ചത്. സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണില്ല; ആലപ്പുഴ നഗരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു
എ.ഐ.സി.സിയാണ് അനില്‍ ആന്റണിയെ നിയമിച്ചത്. അല്ലാതെ മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായല്ല നിയമനം. ഡിജിറ്റല്‍ മീഡിയ കവീനറായാണ് നിയമനം. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയം അംഗീകരിച്ച് നല്കിയതാണെന്നും അഭിജിത്ത് പറഞ്ഞു. അനില്‍ ആന്റണിയെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കവീനറായി നിയമിച്ചതിനെതിരെ പ്രമേയം പാസാക്കിയ കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Abhijith

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടികളിലേക്ക് കടക്കും. അനാവശ്യമായി പ്രമേയം അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശരിയല്ല. ഇത് ആന്റണിയുടെ മകനായത് കൊണ്ട് മാത്രമല്ലെന്നും അത്തരത്തിലുള്ള ചര്‍ച്ചയില്‍ കാര്യമില്ലെന്നും അഭിജിത്ത് പറഞ്ഞു. കെ.എസ്.യു ഇത്തവണ മത്സരരംഗത്തേക്കില്ല. അതി നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ പരമാവധി ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്.

പല മണ്ഡലങ്ങളിലും സമൂഹ മാധ്യമങ്ങളിലുമടക്കം തന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും കെ.എസ്.യുവുമായോ താനുമായോ നടന്നിട്ടില്ല. ഇത് പ്രായത്തിന്റെ തെരഞ്ഞെടുപ്പല്ല മറിച്ച് വിജയിക്കാനുള്ള തിരഞ്ഞെടുപ്പാണ്. എന്നാല്‍ മലബാറില്‍ ഇവിടെ തെന്നയുള്ള ഒരു സ്ഥാനാര്‍ഥി ഉണ്ടാവേണ്ടത് മലബാറുകാരുടെ കൂടി ആവശ്യമാണെും അഭിജിത്ത് പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നുണ്ട്. അപ്രായോഗിക മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യ മന്ത്രി സ്വാശ്രയ കോളജുകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നീറ്റ് പ്രവേശനത്തിന് ഏകീകൃത ഫീസ് നടപ്പിലാക്കിയതാണ് ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം.

സ്‌കോളര്‍ഷിപ്പ് ലഭിക്കാതെ പല വിദ്യാര്‍ത്ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറി ആയിരം ദിവസം പിന്നിടുമ്പോഴും ബിപിഎല്‍ വിദ്യാര്‍ത്ഥികളുടെ പഠന സുരക്ഷ പോലും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അഭിജിത്ത് പറഞ്ഞു. ഡി സി സിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാലും പങ്കെടുത്തു.

കോഴിക്കോട് മണ്ഡലത്തിലെ യുദ്ധം
Po.no Candidate's Name Votes Party
1 M.k.raghavan 493444 INC
2 A.pradeep Kumar 408219 CPI(M)
Kozhikode

English summary
Ak Antony's son appointed KPCC IT cell convinor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+8346354
CONG+38790
OTH98998

Arunachal Pradesh

PartyLW T
BJP42832
JDU178
OTH4711

Sikkim

PartyW T
SKM01717
SDF01515
OTH000

Odisha

PartyLW T
BJD8626112
BJP22123
OTH10111

Andhra Pradesh

PartyLW T
YSRCP0150150
TDP02424
OTH011

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more