Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസമുള്ളവര്‍ 18ാം പടിയില്‍ കയറി മുദ്രാവാക്യം വിളിക്കുമോ? എകെ ആന്റണി

കോഴിക്കോട്: ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവസരം നല്‍കിയെന്ന് മുന്‍ മുഖ്യന്ത്രി എ.കെ ആന്റണി. മണ്ഡലകാലം മുഴുവന്‍ ശബരിമല സംഘര്‍ഷഭരിതമാക്കാനാണ് മുഖ്യമന്ത്രിയുടെയും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശ്രമം. ഇത് സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പരാജയത്തെ മറച്ചുവെക്കാനുള്ള തന്ത്രമാണ്.

കേരളത്തില്‍ ആര്‍.എസ്.എസ് വളരണം എന്ന് കരുതുന്ന ഒരേയൊരു പാര്‍ട്ടി സി.പി.ഐഎമ്മാണ്. ശബരിമല സംഘര്‍ഷഭ ൂമിയാക്കിയതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയും സി.പി.എമ്മുമാണ്. ആര്‍.എസ്.എസും ബി.ജെ.പിയും കൂട്ടുപ്രതികളാണ്. കോണ്‍ഗ്രസിന്റെ നിലപാടാണ് ശരിയെന്ന് ഇന്നത്തെ താപനില കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലാകും. ആര്‍.എസ്.എസിന് വളരാന്‍ ഇടം നല്‍കി കോഗ്രസിന്റെ സ്‌പെയിസ് നഷ്ടപ്പെടുത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നതെന്നും ആന്റണി ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ എല്‍ഡിഎഫും എന്‍ഡിഎയും മാത്രമേ ഉള്ളൂ എന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ സിപിഎമ്മും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ നേരിടാന്‍ ബിജെപിമേ ഉള്ളൂവെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ബോധ്യപ്പെടുത്തി വോട്ടു നേടുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

akantony

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സമ്പൂര്‍ണ പരാജയത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അടിയന്തര സഹായമായ പതിനായിരം രൂപ പോലും പലര്‍ക്കും നല്‍കിയിട്ടില്ല. ശബരിമലയില്‍ ബി.ജെ.പിക്ക് അവസരം നല്‍കി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നത്. ഇത് മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. ബ്രിട്ടിഷുകാരും സര്‍ സി.പിയും വിചാരിച്ചിട്ട് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പിെന്നയാണോ പിണറായി വിജയനെന്നും എ.കെ ആന്റണി ചോദിച്ചു.

ആര്‍.എസ്.എസിന് കേരളത്തില്‍ വളമാകുന്നത് എ.കെ ആന്റണിയാണ് എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, തൊപ്പി ഏറ്റവും കൂടുതല്‍ ചേരുക മുഖ്യമന്ത്രിക്കു തെയാണെന്നും തനിക്ക് പിണറായിയുടെ മതേതര സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ആന്റണി പ്രതികരിച്ചു. ബിജെപി വളരണമെന്ന് ആഗ്രഹിക്കുന്നത് സിപിഎം ആണ്. അതിന്റെ പടത്തലവന്‍ മുഖ്യമന്ത്രി പിണറായി വിജയനും. ബിജെപിയുടെതും ആര്‍ എസ്എസിന്റെതും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ള കപട വിശ്വാസമാണ്. വിശ്വാസമുണ്ടായിരുന്നെങ്കില്‍ അവര്‍ 18ാം പടിയില്‍ കയറി മുദ്രാവാക്യം വിളിക്കില്ലായിരുന്നു. ആചാരം ലംഘിച്ചും കലാപ ഭൂമിയാക്കിയും സന്നിധാനം അശുദ്ധമാക്കില്ലായിരുന്നു. ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയാണ് വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+