കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെട്രോള്‍ പമ്പ് ഉള്ളതൊക്കെ മതി... ഇനി വേണ്ട; കേന്ദ്രത്തോട് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ, കേന്ദ്രത്തിന്റേത് പരിസ്ഥിതിയെ ദുർബലപ്പെടുത്തുന്ന നീക്കം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ കൂടുതല്‍ പെട്രൊള്‍ പമ്പുകള്‍ ആരംഭിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നത് മൂലമുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ ദുര്‍ബലമാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കേരളത്തില്‍ മാത്രം 1731 പമ്പുകള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യം.

<strong>ശബരിമലയില്‍ അപ്പം ഉല്‍പ്പാദനം നിര്‍ത്തി..... തീര്‍ത്ഥാടകരുടെ കുറവ്... അരവണ ഉല്‍പ്പാദനവും കുറഞ്ഞു</strong>ശബരിമലയില്‍ അപ്പം ഉല്‍പ്പാദനം നിര്‍ത്തി..... തീര്‍ത്ഥാടകരുടെ കുറവ്... അരവണ ഉല്‍പ്പാദനവും കുറഞ്ഞു

65000 ത്തോളം പെട്രോള്‍ പമ്പുകളാണ് ഇന്ത്യയിലുടനീളം ആരംഭിക്കാന്‍ പോവുന്നത്. ഈ നടപടി 2017 സെപ്തംബര്‍ 14 ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയാണ്. നിയമപരമായി ചെയ്യാനുള്ള കാര്യങ്ങള്‍ സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവ.ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Korappuzha bridge

നിര്‍മാണം പുരോഗമിക്കുന്ന പുതിയ കോരപ്പുഴപ്പാലം പ്രവൃത്തി നേരില്‍ കണ്ട് വിലയിരുത്തി. 27 കോടി ചെലവഴിച്ച് പാലം നിര്‍മ്മിക്കുന്നതിനുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. പാലം പൊളിക്കുമ്പോള്‍ പരിസരവാസികള്‍ക്ക് പുഴയുടെ മറുകരയെത്താന്‍ സൗകര്യമൊരുക്കും. ഇതിനായി ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Kozhikode
English summary
AK Saseendran against Central Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X