മാണി സി കാപ്പന്‍ തിരുത്തും: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്‍സിപിയിലേക്ക് മടങ്ങിയേക്കും; ശശീന്ദ്രന്‍
കോഴിക്കോട്: പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനിലൂടെ ഇടതുപക്ഷം സ്വന്തമാക്കിയത് അഭിമാനകരമായ വിജയമായിരുന്നു. അരനുണ്ടാണ്ടിന്‍റെ മണ്ഡലത്തിലെ യുഡിഎഫ് ആധിപത്യം പിഴുതെറിച്ച് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു. എന്നാല്‍ ഒന്നര വര്‍ഷങ്ങള്‍ക്കിപ്പുറം അതേ മാണി സി കാപ്പന്‍ യുഡിഎഫ് പാളയത്തിലെത്തി അവര്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ ജനവിധി തേടുകയാണ്. മറുവശത്താവട്ടെ പതിറ്റാണ്ടുകളോളം യുഡിഎഫിന് വേണ്ടി മണ്ഡലം നിലനിര്‍ത്തിയ കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയാണ് ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥി. ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ വിജയം ജോസിന് തന്നെയായിരിക്കുമെന്നാണ് എന്‍സിപിയിലെ മാണി സി കാപ്പന്‍റെ പഴയ സഹപ്രവര്‍ത്തകന്‍ കൂടിയായി മന്ത്രി എകെ ശശീന്ദ്രന്‍.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

കാപ്പനും ശശീന്ദ്രനും
പാലാ സീറ്റ് ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മാണി സി കാപ്പന്‍ പാര്‍ട്ടിയും മുന്നണിയും വിട്ടപ്പോള്‍ എന്‍സിപിയെ ഇടതുപക്ഷത്ത് ഉറച്ച് നിര്‍ത്തിയ നേതാവാണ് എകെ ശശീന്ദ്രന്‍. ഒരു ഘട്ടത്തില്‍ എന്‍സിപി തന്നെ മുന്നണി വിട്ടേക്കുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നപ്പോഴും ഇടതുചേരിയില്‍ ഉറച്ച് നില്‍ക്കുമെന്ന പ്രഖ്യാപനമായിരുന്നു അദ്ദേഹം നടത്തിയത്.

എന്‍സികെ
എന്‍സിപിയെ യുഡിഎഫില്‍ എത്തിക്കാനുള്ള തന്‍റെ നീക്കങ്ങള്‍ക്ക് എകെ ശശീന്ദ്രന്‍റെ നിലപാട് തടസ്സമായപ്പോള്‍ അദ്ദേഹത്തിനെതിരെ നിശിതമായ വിമര്‍ശനങ്ങളും മാണി സി കാപ്പന്‍ ഉയര്‍ത്തിയിരുന്നു. എന്‍സിപി വിട്ട മാണി സി കാപ്പന്‍ എന്‍സികെ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് യുഡിഎഫിന് വേണ്ടി പാലായില്‍ മത്സരിക്കുന്നത്.

എലത്തൂരില്‍
എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫിലേക്ക് എത്തിക്കാന്‍ ഒരു ഗൂഡാലോചന നടന്നു. എന്നാല്‍ അത് പൊളിഞ്ഞ് പോയപ്പോള്‍ ചിലര്‍ക്ക് നിരാശയുണ്ടായി. വ്യക്തിതാല്‍പര്യം മുന്‍ നിര്‍ത്തി ചിന്തിച്ചത് കൊണ്ടാണ് അങ്ങനെയുണ്ടായതെന്നും എകെ ശശീന്ദ്രന്‍ എലത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അബദ്ധം തിരുത്തും
ദേശീയ നേതൃത്വം അവരോടൊപ്പം നില്‍ക്കുമെന്ന ഒരു ധാരണ അവര്‍ക്ക് ഉണ്ടായിരുന്നു. അങ്ങനെ പറ്റിയ ഒരു അബദ്ധമാണ് എന്‍സിപി വിടല്‍. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മാണി സി കാപ്പനും കൂട്ടരും പറ്റിയ അബദ്ധം തിരുത്തുമെന്നാണ് ഞാന്‍ കരുതുന്നതെന്നും എകെ ശശീന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

ഉപതിരഞ്ഞെടുപ്പിലെ വിജയം
എകെ ശശീന്ദ്രന്‍ എലത്തൂര്‍ മണ്ഡലത്തില്‍ ജയിക്കുന്നത് എകെ ശശീന്ദ്രന്‍റെ മിടുക്കാണെന്ന് പറഞ്ഞാല്‍ ഈ പ്രവര്‍ത്തകര്‍ പിന്നെന്തിനാണ്. അതുപോലെയാണ് പാലാ ഉപതിരഞ്ഞെടുപ്പിലെ മാണി സി കാപ്പന്‍റെ വിജയവും. പാലാ ഉപതിരഞ്ഞെടുപ്പിലെ വിജയം കാപ്പന്‍റെ വിജയം അല്ല, മുന്നണിയുടെ വിജയമാണ്.

അത് മനസ്സിലാക്കിയില്ല
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ ഏറ്റവും സാധാരണക്കാരനായ പ്രവര്‍ത്തകന്‍ വരെ മുപ്പത് ദിവസത്തോളം രാവും പകലും പ്രവര്‍ത്തിച്ചത് കൊണ്ടാണ് മാണി സി കാപ്പന്‍ ജയിച്ചത്. ഞാന്‍ പല തിരഞ്ഞെടുപ്പിലും ജയിച്ചത് അങ്ങനെയാണ്. അത് മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധ്യം അവര്‍ക്കില്ലാതെ പോയെന്നും എകെ ശശീന്ദ്രന്‍ പറയുന്നു.

കൂടുതല്‍ നേതാക്കള്‍ വരും
നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മാണി സി കാപ്പന്‍റെ നേതൃത്വത്തിലുള്ള എന്‍സികെയ്ക്ക് യുഡിഎഫില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പിസി ചാക്കോ, സുരേഷ് ബാബു തുടങ്ങിയവരെ പോലുള്ള പല കോണ്‍ഗ്രസ് നേതാക്കളും വരും ദിവസങ്ങളില്‍ എന്‍സിപിയുടെ ഭാഗമാവും. കോണ്‍ഗ്രസ് അനുദിനം തളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications