കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗര്‍ഭിണിയടക്കം 15 പേര്‍ക്കു ഭക്ഷ്യ വിഷബാധ; കോഴിക്കോട്ട് അല്‍ഖെര്‍ റസ്‌റ്റോറന്റ് ആരോഗ്യവിഭാഗം അടപ്പിച്ചു,

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ബൈപ്പാസ് റോഡില്‍ അല്‍ഖെര്‍ റസ്‌റ്റോന്റില്‍നിന്നു ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഇതെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ പിടികൂടി ഹോട്ടല്‍ അടച്ചു സീല്‍ ചെയ്തു.

<strong>നരേന്ദ്രമോദി കേരളത്തിലെത്തി; ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും</strong>നരേന്ദ്രമോദി കേരളത്തിലെത്തി; ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും

വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധയില്‍ പഴകി നാറ്റമടിക്കുന്ന 10 കിലോ ചിക്കന്‍, അഞ്ച് കിലോ ചിക്കന്‍ പാര്‍ട്‌സ്, 800 ഗ്രാം മയോണിസ്, മൂന്ന് കിലോ ചെമ്മീന്‍ എന്നിവ പിടികൂടി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി. ഭക്ഷ്യയോഗ്യമല്ലാത്ത ഐസാണ് സ്ഥാപനത്തില്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Al Khair hotel

അടുക്കളയില്‍ മലിന ജലം തളംകെട്ടിയ നിലയിലാണ്. പഴകിയ ചിക്കന്‍, ഐസ് എന്നിവയിലേതെങ്കിലുമാണ് ഭക്ഷ്യ വിഷബാധക്കു കാരണമെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടല്‍ പൂട്ടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ തുറന്നുവച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ഈച്ചയും മറ്റും വന്നിരിക്കുന്നതായും ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് നഗരസഭ സെക്രട്ടറി ഹോട്ടല്‍ അടച്ചു പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. കട നടത്തുന്ന തൊണ്ടയാട് പി. മുഹമ്മദ് നവാസിനെതിരെ നിയമനടപടി ആരംഭിച്ചതായി നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.കെ. പ്രകാശന്‍, രജിത്ത് കുമാര്‍, ബിജു ജയറാം എന്നിവര്‍ നേതൃത്വം നല്‍കി.

വിഷബാധയേറ്റവര്‍ ചൊവ്വാഴ്ച രാത്രി റസ്‌റ്റോറന്റില്‍നിന്നു ചിക്കനും ഐസ് കലര്‍ത്തിയ വെള്ളവും മയോണിസും കഴിച്ചിരുന്നു. പന്തീരാങ്കാവിലെ ഐസ് പ്‌ളാന്റില്‍നിന്നാണ് ഹോട്ടലിലേക്ക് ഐസ് കൊണ്ടുവരുന്നത്. ഈ പ്ലാന്റിന് ആരോഗ്യവിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ല.

ഭക്ഷ്യവിഷബാധയേറ്റവരില്‍ രണ്ടു പേര്‍ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ പ്രഥമശുശ്രൂഷകള്‍ക്ക് ശേഷം വീട്ടിലേക്കു മടങ്ങി. റസ്‌റ്റോറന്റില്‍നിന്ന് നേരത്തെയും പഴകിയ ഭക്ഷണം പിടിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയ ശേഷം അത് തുറക്കാന്‍ അനുവദിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

Kozhikode
English summary
Al Qaher restaurant closed in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X