കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യത്തിന് എംആർപിയെക്കാൾ വില; പരാതി നൽകിയിട്ടും ഫലമില്ല, ഉപഭോക്താവിന്റെ പരാതി കോടതി തള്ളി!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മദ്യത്തിന് വില എംആർപിയെക്കാൾ കൂടുതൽ വാങ്ങിയതിനെതിരെ ഉപഭോക്താവ് നൽകിയ പരാതി ഉപഭോക്തൃ കോടതി തള്ളി. കുന്ദമംഗലത്തെ കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ എഫ്എല്‍ഐ ഔട്ട്‌ലെറ്റിനെതിരെ നല്‍കിയ പരാതിയാണ് കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളിയത്.

<strong>ആന്തൂർ സംഭവം; ഒടുവില്‍ സാജന്റെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭയുടെ പ്രവര്‍ത്തനാനുമതി</strong>ആന്തൂർ സംഭവം; ഒടുവില്‍ സാജന്റെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭയുടെ പ്രവര്‍ത്തനാനുമതി

വാങ്ങുന്ന വില (purchase price), എക്‌സൈസ്ഡ്യൂട്ടി, വെയര്‍ഹൗസിങ്- ഓപറേഷണല്‍ ചെലവ്, സെയില്‍സ് ടാക്‌സ്, സെസ്സ് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ബിവറേജസ് കോര്‍പറേഷന്‍ വഴി വില്ക്കുന്ന മദ്യത്തിന്റെ എംആര്‍പി തീരുമാനിക്കുന്നത്. സര്‍ക്കാര്‍ നികുതി വ്യത്യാസപ്പെടുത്തുന്നതിന് അനുസരിച്ച് വിലവ്യത്യാസമുണ്ടാകും.

Beverages

പഴയ സ്‌റ്റോക്കുകളില്‍ എംആര്‍പി മാറ്റി നല്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പഴയ സ്‌റ്റോക്കുകള്‍ എംആര്‍പി മാറ്റാതെ പുതിയ വിലയ്ക്ക് വില്ക്കാനാവശ്യമായ അനുമതി ബിവറേജസ് കോര്‍പറേഷന് ലഭിച്ചിട്ടുണ്ട്. പുതിയ വിലപട്ടിക ഷോപുകളില്‍ പ്രദര്‍ശിപ്പിക്കുകയും പുതുക്കിയ നികുതി തുക ബില്ലുകളില്‍ ഉപഭോക്താവിന് നല്കിയ ശേഷവുമാണ് ഇങ്ങനെ വില്ക്കുന്നതെന്ന ബിവറേജസ് കോര്‍പറേഷന്റെ വാദം ഉപഭോക്തൃഫോറം അംഗീകരിച്ചു.

മുമ്പും പിന്തുടര്‍ന്നുവന്നിരുന്ന നടപടിക്രമം ഇതാണെന്നും ഇതിനാവശ്യമായ ഉത്തരവുകളും ബിവറേജസ് കോര്‍പറേഷന് ലഭിച്ചിട്ടുണ്ടെന്നും കോര്‍പറേഷന്‍ വാദിച്ചു. അതിനാല്‍ ബിവറേജസ് കോര്‍പറേഷന്റെ നടപടികള്‍ നിയമവിധേയമാണെന്നും പരാതി നിലനില്ക്കില്ലെന്നും കോടതി കണ്ടെത്തി.

Kozhikode
English summary
Alcohol costs more than MRP; The court rejected the consumer complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X