കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഡോക്ടർമാരുടെ സമരം സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ണം; സ്വകാര്യ പ്രാക്റ്റിസിനു മുടക്കില്ല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബംഗാളിൽ ജൂനിയർ ഡോക്ടർ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഐഎംഒ ദേശീയ തലത്തിൽ നടത്തുന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡോക്ടർമാർ നടത്തിയ സമരം കോഴിക്കോടും പൂർണം. സമരത്തിന് ഐക്യദാർഢ്യംപ്രകടിപ്പിച്ചായിരുന്നു കേരളത്തിലെ ഡോക്ടർമാർ മെഡിക്കൽ ഒപി കൾ ബഹിഷ്‌കരിച്ചത്. സർക്കാർ പ്രാദേശിക ആശുപത്രികളിൽ രാവിലെ 8 മുതൽ 10 വരേയും മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരേയായിരുന്നു ബഹിഷ്‌കരണം.

പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം; സൈനിക വാഹനം തകർന്നുപുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം; സൈനിക വാഹനം തകർന്നു

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർമാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. 11 മണിക്ക് ശേഷം ജൂനിയർ ഡോക്ടർമാർ പ്രതിഷേധ സൂചകമായി തലയിൽ ബാന്റ് അണിഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ ആശുപത്രികളിൽ അത്യാഹിത സേവനങ്ങൾ ഒഴികെ 24 മണിക്കൂർ നീളുന്ന പണിമുടക്കായിരുന്നു. അത്യാഹിത വിഭാഗവും ലേബർ റൂമും പ്രവർത്തിച്ചിരുന്നു. എന്നാൽ പണി മുടക്കിയ മെഡിക്കൽ കോളെജ് ഡോക്ടർമാരടക്കമുള്ളവർ ഉച്ചക്കു ശേഷം തങ്ങളുടെ വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നു.

hospital

ആശുപത്രികളിൽ പോകാതെ സമരമായിട്ടും തങ്ങളുടെ വീട്ടിലെത്തിയ രോഗികൾക്ക് സ്വകാര്യ സേവനം നല്കിയ കാഴ്ച ഇന്നലെ മിക്ക സ്ഥലത്തുമുണ്ടായിരുന്നു. സമരത്തെ കുറിച്ച് അറിയാതെ രാവിലെ തന്നെ കോഴിക്കോട് ബീച്ചാശുപത്രിയിൽ എത്തിയ രോഗികൾ വലഞ്ഞു. ചികിത്സക്കായി എത്തിയ നൂറുകണക്കിന് രോഗികളാണ് മണിക്കൂറുകളോളം ആശുപത്രികളിൽ ചികിത്സക്കായി സമരം കാരണം കാത്തുനിന്നത്.

Kozhikode
English summary
All India doctors strike; mediacal services in Kozhikode affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X