കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവംബര്‍ 26 ന് അഖിലേന്ത്യാ പണിമുടക്ക്; തൊഴിലാളികളുടെ ഉജ്ജ്വല താക്കീതായി മാറുമെന്ന് എളമരം കരീം

Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്‍റെ തൊഴിലാളി- കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യുണിയനുകളുടെ നേതൃത്വത്തില്‍ നവംബര്‍ 26 ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന് സി ഐ ടി യു നേതാവ് എളമരം കരീം ആവശ്യപ്പെട്ടു. കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് ട്രേഡ് യുണിയനുകളും വിവിധ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും ഒന്നിച്ചാണ് പണിമുടക്ക് നടത്തുന്നത്.

നവംബര്‍ 25 അര്‍ധരാത്രി 12 മണിമുതല്‍ നവബര്‍ 26 അര്‍ധ രാത്രി 12 മണിവരെയാണ് പണിമുടക്ക്. ആദായനികുതി ദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരയ എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനം 200 ആക്കുക, വേതനം വര്‍ധിപ്പിക്കുക. തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Recommended Video

cmsvideo
കോഴിക്കോട്; കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾ;നവംബർ 26 ന് ദേശീയ പണിമുടക്ക്
 elamaramkareem

രാജ്യത്തെ തൊഴിലാളികൾ ​​പതിറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശങ്ങൾ വരെ കാറ്റിൽ പറത്തിയ, കോവിഡിൻ്റെ മറവിൽ സ്വകാര്യവത്കരണ നയങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച കേന്ദ്ര സർക്കാർ നടപടികൾക്കെതിരായ ഉജ്വല താക്കീതായി 26ലെ അഖിലേന്ത്യാ പണിമുടക്ക്‌ മാറുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു

അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഒരു നിയമത്തിനും ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; ടിവി രാജേഷ്അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഒരു നിയമത്തിനും ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; ടിവി രാജേഷ്

Kozhikode
English summary
All India strike on November 26; Elamaram Kareem says it will become a bright warning of the workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X