വനിതാ മതിൽ: അധ്യാപികമാർ അണിനിരക്കണമെന്ന് കെഎസ്ടിഎ സമ്മേളനം
വടകര:കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ പിറകോട്ടടിപ്പിക്കുന്ന വർഗീയ വാദികൾക്ക് താക്കീതായി ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ മുഴുവൻ അധ്യാപികമാരും അണിനിരക്കണമെന്ന് കെഎസ്ടിഎ വടകര സബ്ബ് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി 8,9 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്നും സമ്മേളനം അഭ്യർത്ഥിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മറ്റി അംഗം ഇഎം രാധാകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു.

കെഎസ്ടിഎ വടകര സബ്ബ് ജില്ലാ സമ്മേളനം ഇഎം രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു
സബ്ബ് ജില്ലാ പ്രസിഡണ്ട് അഖിലേഷ് ചന്ദ്ര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സജീഷ് നാരായണൻ, സെക്രട്ടറി പുഷ്പവാസൻ, എൻ കെ ഗിരീഷ്‌കുമാർ, ഏ കെ സൈക്ക്, വി കെ കരുണാകരൻ,സംസ്ഥാന കമ്മറ്റി അംഗം വി പി ഇന്ദിര, ജില്ലാ സെക്രട്ടറി ടി കെ അരവിന്ദാക്ഷൻ, ബി മധു, വി വി വിനോദ്, കെ രഞ്ജുമോൻ, കെ വി വിനീത,പി കെ ശശി,വി പി സന്ദീപ് എന്നിവർ പ്രസംഗിച്ചു.
അഖിലേഷ് ചന്ദ്രയെ പ്രസിഡന്റായും, കെ അജിത, വി കെ കരുണാകരൻ, അനീഷ് എന്നിവരെ വൈസ് പ്രസിഡന്റമാരായും സമ്മേളനം തിരഞ്ഞെടുത്തു. , ടി പി പുഷ്പവാസനാണ് സെക്രട്ടറി, കെ ഷീല, വി പി സന്ദീപ്, ടി എം മോഹനകൃഷ്ണൻ എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും പി പ്രമോദിനെ ട്രഷററായും തിരഞ്ഞെടുത്തു.












Click it and Unblock the Notifications