കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടുവള്ളി എംഎല്‍എയുടെ വാഹനം നിയമം ലംഘിച്ചു; ചോദ്യം ചെയ്തതിന് പീഡിപ്പിക്കുന്നുവെന്ന് ലോറി ഡ്രൈവര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വയനാട് ചുരത്തില്‍വെച്ച് തന്റെ കാര്‍ ഡ്രൈവറോട് തട്ടിക്കയറിയ ലോറി ഡ്രൈവറെ പൊലീസിനെക്കൊണ്ട് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ച് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് പീഡിപ്പിക്കുന്നതായി പരാതി. കോഴിക്കോട് നിന്നും മൈസൂരിലേക്ക് ലോഡ് കയറ്റി പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറും ഉടമയുമായ കോഴിക്കോട് മായനാട് സ്വദേശി വി എം അഹമ്മദ് അലിയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് മുന്നില്‍ പരാതിയുമായെത്തിയത്.

തൃശൂരില്‍ കട കത്തി നശിച്ച സംഭവം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് നടത്തിയ ആസൂത്രിത സംഭവം!! തൃശൂരില്‍ കട കത്തി നശിച്ച സംഭവം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് നടത്തിയ ആസൂത്രിത സംഭവം!!

കാരാട്ട് റസാഖ് എംഎല്‍എ ഇടപെട്ട് പൊലീസിനെ ഉപയോഗിച്ച് അനാവശ്യമായി വാഹനം തടഞ്ഞു വച്ചുവെന്ന പരാതിയുമായാണ് ഡ്രൈവര്‍ എത്തിയത്. മണിക്കൂറുകള്‍ കുരുക്കില്‍ പെട്ട ലോറി ഒന്‍പത് ടണ്‍ ഭാരമുള്ള ഈര്‍ച്ചപ്പൊടിയുമായി വൈത്തിരിയിലെത്തിയപ്പോള്‍ എംഎല്‍എ യുടെ നിര്‍ദ്ദേശാനുസരണം പൊലീസ് അടിവാരം എയ്ഡ് പോസ്റ്റിലേക്ക് തിരിച്ചിറക്കി പിടിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

 എംഎല്‍എയുടെ കാറെത്തിയത് എതിര്‍ ദിശയില്‍

എംഎല്‍എയുടെ കാറെത്തിയത് എതിര്‍ ദിശയില്‍

ഞായറാഴ്ച ഉച്ചക്ക് ശേഷം 3.30 ഓടെയാണ് ചുരത്തിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട മണിക്കൂറുകള്‍ക്ക് ശേഷം ലോറി ചുരം കയറിയതത്രേ. രണ്ടാം വളവ് മുതല്‍ എട്ടാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയുള്ള സമയത്ത് എംഎല്‍എ യുടെ വാഹനം എതിര്‍ ദിശയില്‍ നിന്നും വേഗത്തില്‍ വരികയും ലോറിക്ക് മുന്‍പിലെത്തുകയുമായിരുന്നു. തെറ്റായ ട്രാക്കിലൂടെയാണ് എംഎല്‍എയുടെ ഇന്നോവ കാറെത്തിയതെന്ന് അഹമ്മദ് അലി പറഞ്ഞു. എംഎല്‍എയുടെ കാര്‍ എതിര്‍ ദിശയിലൂടെ വന്ന് മുന്നില്‍ ബ്ലോക്കായതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. എംഎല്‍എയുടെ വാഹനത്തിലെ ഡ്രൈവറോട് ഈ രീതിയില്‍ വാഹനം ഓടിച്ചത് ശരിയായില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ തനിക്കെതിരെ തിരിഞ്ഞു. എംഎല്‍എ വാഹനത്തിലുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു.

 പോലീസ് ലോറി കസ്റ്റഡിയിലെടുത്തു

പോലീസ് ലോറി കസ്റ്റഡിയിലെടുത്തു


ചുരം കയറി വൈത്തിരി എത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ വച്ച് ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂറിന് ശേഷം വാഹനം ലക്കിടിയിലേക്ക് മാറ്റുകയും ചെയ്തു. ലക്കിടിയില്‍ നാല് മണിക്കൂര്‍ നേരം പിടിച്ചിട്ട ലോറി താമരശ്ശേരി പൊലീസെത്തിയ ശേഷം അടിവാരം എയ്ഡ് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. എന്തിനാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ചപ്പോള്‍ കൊടുവള്ളി എംഎല്‍എ യുടെ നിര്‍ദ്ദേശമുണ്ടെന്നാണ് പൊലീസ് മറുപടി പറഞ്ഞത്. വാഹനം അടിവാരത്ത് പിടിച്ചിട്ട ശേഷം താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി വാഹനത്തിന്റെ രേഖകള്‍ വാങ്ങിവക്കുകയും ചെയ്തു. എന്നാല്‍ എംഎല്‍എയുടെ നിര്‍ദ്ദേശമുണ്ടായി എന്നല്ലാതെ ചെയ്ത തെറ്റെന്താണെ് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അഹമ്മദ് അലി പറഞ്ഞു. എംഎല്‍എ യുടെ ഡ്രൈവറുടെ നിയമവിരുദ്ധ പ്രവൃത്തി ചോദിച്ചതില്‍ ആയിരം രൂപ പിഴ അടച്ചാല്‍ വാഹനം വിട്ടു നല്‍കാമൊണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ താന്‍ ചെയ്ത കുറ്റമെന്താണെ് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 വന്‍തുക നഷ്ടമുണ്ടായെന്ന്

വന്‍തുക നഷ്ടമുണ്ടായെന്ന്

കഴിഞ്ഞ 35 വര്‍ഷമായി ലോറി ജീവനക്കാരനാണ് അഹമ്മദ് അലി. 10 വര്‍ഷമായി സ്ഥിരമായി കര്‍ണാടകയിലേക്ക് ഈര്‍ച്ചപ്പൊടി കൊണ്ടുപോകു ജോലി ചെയ്യുകയാണ്. ഇതുവരെ വാഹനം സംബന്ധിച്ചോ അല്ലാതയോ ഒരു കേസിലും ഉള്‍പ്പെടാത്ത ആളാണ് താനെും അഹമ്മദ് അലി പറഞ്ഞു. ഹൃദ്രോഗിയായ അഹമ്മദ് അലിയുടെ ഉപജീവന മാര്‍ഗമാണ് ലോറി. ഏറെ പ്രയാസപ്പെട്ടാണ് ലോറിയില്‍ ജോലി ചെയ്തു വരുന്നത്. എംഎല്‍എ യുടെ ഇടപെടലിലൂടെ പൊലീസ് കൈക്കൊണ്ട നടപടിയിലുടെ വന്‍ തുക നഷ്ടമുണ്ടായെും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Kozhikode
English summary
Allegation against Koduvally MLA's vechicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X