ടിപി കേസില്‍ സിബിഐ ഇല്ലാത്തിന് പിന്നില്‍ സിപിഎം ബിജെപി ഒത്തുകളിയോ; പ്രതികള്‍ക്ക് വാരിക്കോരി പരോളും
കോഴിക്കോട്: ആർ എം പി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സർക്കാർ. ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍ അനുവദിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരാവകാശ രേഖകകള്‍ വ്യക്തമാക്കുന്നത്.
കേസിലെ എട്ടാം പ്രതിയും സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയിലെ മുന്‍ അംഗവുമായ കെസി രാമചന്ദ്രന്‍ ഇതുവരെ 924 ദിവസമാണ് പരോള്‍ അനുവദിച്ചത്. കേസിലെ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ഇയാളെ സി പി എം പാർട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ടി പി ചന്ദശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്ക് 2016 ന് ശേഷമാണ് വാരിക്കോരി പരോള്‍ നൽകിയത്. മറ്റ് പ്രതികള്‍ക്കും പരോള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. മനോജൻ 826 ദിവസവും ടി.കെ രജീഷ് 819 ദിസവും പരോളിലായിരുന്നു. മുഹമ്മദ് ഷാഫ് 372 ദിവസവും സിജിത്തിനും ഷിനോജിനും 370 ദിവസം വീതവും പരോള്‍ കിട്ടി. അതേസമയം നിയമാനുസൃതമായ പരോള്‍ മാത്രമേ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളുവെന്നാണ് പ്രതികളുടെ ഭാഷ്യം.
സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ

അതേസമയം, കേസിലെ ഗൂഡാലോചന, ഉന്നത രാഷ്ട്രീയ ബന്ധം എന്നിവ കണ്ടെത്താന്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിരുന്നു. കൊഫേ പോസ കേസില്‍ പ്രതിചേർക്കപ്പെട്ട ഫായിസിന് ടിപി കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം നൽകിയെന്നും പ്രത്യേക സംഘം കണ്ടെത്തി. ഈ സാഹചര്യത്തില്‍ . സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. അന്നത്തെ യു ഡി എഫ് സർക്കാർ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തു. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ സി ബി ഐ വിസമ്മതിച്ചു.

എന്നാല്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വധശ്രമ ഗൂഢാലോചന കേസിൽ സി ബി ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇക്കാര്യത്തിൽ നേരത്തെ തന്നെ അന്വേഷണം നടത്തിയതാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണം നടത്താന്‍ സാധിക്കും. എന്നാൽ പുതിയ പ്രതികൾ ഉണ്ടെങ്കിൽ മാത്രമേ ഇക്കാര്യം അന്വേഷിക്കാൻ ആകൂ. വധ ശ്രമഗൂഢാലോചന കേസിൽ പ്രതികളുടെ മേൽ കുറ്റം കണ്ടെത്തി ശിക്ഷിക്കപ്പെട്ട് കഴിഞ്ഞു. പിന്നെ എങ്ങനെ പുതിയ അന്വേഷണം സാധ്യമാകും എന്നായിരുന്നു കോടതിയുടെ ചോദ്യം. ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്, അതേസമയം, എന്നാല്‍ അന്വേഷണം സി ബി ഐക്ക് കൈമാറാത്തതിനു പിന്നില്‍ സി പി എം-ബി ജെ പി ഒത്തുകളിയെന്നാണ് ആക്ഷേപം.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications