കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: കേരളത്തെ ഇഷ്ടപ്പെടുന്ന വിദേശികള്‍ക്ക് മതിപ്പു കുറഞ്ഞെന്ന് അംബാസഡര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയുടെ പേരില്‍ കേരളം കലാപഭൂമിയായി മാറിയെന്ന് നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ രാജാമണി. 30 വര്‍ഷത്തോളമായി വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഒരാള്‍ എന്ന നിലക്ക് ഓരോ പ്രാവശ്യവും വിദേശത്തുനിന്ന് കേരളത്തില്‍ വരുമ്പോള്‍, കേരളം എത്ര പുരോഗമിച്ചുവെന്നുള്ളതാണ് ഞാന്‍ നോക്കാറുള്ളത്. എന്നാല്‍ ഇപ്രാവശ്യം ഇവിടെ വന്നപ്പോള്‍ കണ്ട കാഴ്ച ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജാമണി.

കേരളത്തിലെ റോഡുകളില്‍ തെരുവുയുദ്ധം നടക്കുന്നതാണ് ഇത്തവണ കണ്ടത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടാണ് ഈ കലാപം നടക്കുന്നതെന്നത് സങ്കടകരമാണ്. ലോക മാധ്യമങ്ങളൊന്നാകെ ഇക്കാര്യം സംപ്രേഷണം ചെയ്യുന്നുണ്ടെന്നുള്ളത് നമ്മള്‍ മറക്കരുത്. കേരളത്തെ ഇഷ്ടപ്പെടുന്ന വിദേശികള്‍ എല്ലാം ഇവിടത്തെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ ആശങ്കയോടെയാണ് കാണുന്നത്.

klf-1547193

സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറുന്നത് എങ്ങനെയാണ് ഇത്രമാത്രം സംഘര്‍ഷത്തിന് കാരണമാകുന്നതെന്നാണ് അവരുടെ ചോദ്യമെന്നും രാജാമണി പറഞ്ഞു. ഇത്തരമൊരു പരിതസ്ഥിതിയില്‍ എല്ലാവര്‍ക്കും സംവദിക്കാനും ചര്‍ച്ചചെയ്യാനുമുള്ള ഇടമായ കെ എല്‍ എഫ്‌പോലുള്ള വേദികള്‍ ഏറെ ആശ്വാസകരമാണെും അദ്ദേഹം പറഞ്ഞു.

Kozhikode
English summary
ambassador about sabaraimala woman entry and popularity of kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X