കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമൃത് പദ്ധതി അഴിമതി വിവാദം പുകയുന്നു; കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് യുഡിഎഫ് മാര്‍ച്ച്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: റാം ബയോളജിക്കല്‍സ് എംഡി റീനയുമായി എ പ്രദീപ് കുമാര്‍ എംഎഎല്‍.എയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി പി നൗഷീര്‍ ആരോപിച്ചു. ഈ ബന്ധം ഉപയോഗപ്പെടുത്തി എംഎല്‍എയുടെ വഴിവിട്ട സഹായത്തിലൂടെ റാം ബയോളജിക്കല്‍സ് അമൃത് പദ്ധതിയുടെ കരാര്‍ സ്വന്തമാക്കുകയായിരുന്നുവെന്ന് നൗഷീര്‍ പറഞ്ഞു. അമൃത് പദ്ധതി അഴിമതിക്കെതിരെ യുഡിവൈഎഫ് നടത്തിയ കോര്‍പ്പറേഷന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>നെടുങ്കണ്ടം കസ്റ്റഡി മരണം അറസ്റ്റ് വൈകുന്നു; രണ്ടു പേർ ഒളിവിൽ എന്ന് സൂചന, അൽപംകൂടി കാത്തിരിക്കണമെന്ന് അന്വേഷണ സംഘം</strong>നെടുങ്കണ്ടം കസ്റ്റഡി മരണം അറസ്റ്റ് വൈകുന്നു; രണ്ടു പേർ ഒളിവിൽ എന്ന് സൂചന, അൽപംകൂടി കാത്തിരിക്കണമെന്ന് അന്വേഷണ സംഘം

ഇരുവരുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്നതിനായി ഇരു കുടുംബങ്ങളും വിനോദയാത്ര നടത്തിയ ചിത്രങ്ങളും നൗഷീര്‍ പുറത്തുവിട്ടു. പദ്ധതിയുടെ കസള്‍ട്ടന്‍സിയായ റാം ബയോളജിക്കല്‍സിന് വഴിവിട്ട സഹായം നല്‍കിയതിന് എംഎല്‍എക്കും മേയര്‍ക്കും മന്ത്രിക്കും വ്യക്തമായ പങ്കുണ്ട്. അഴിമതിക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Amrit project

അഴിമതി പണം ചുരത്തുന്ന കറവപശുവായി കോഴിക്കോട് കോര്‍പ്പറേഷന്‍ മാറിയെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് പറഞ്ഞു. അമൃത് പദ്ധതി സി പി എമ്മിന്റെ മലിനജലകുംഭകോണമാണ്. പദ്ധതിയില്‍ സി പി എം വിഷം കലര്‍ത്തി. പാര്‍ട്ടി കൊലപാതകങ്ങള്‍ വിശുദ്ധ കൊലകളും പാര്‍ട്ടി അഴിമതികള്‍ വിശുദ്ധ അഴിമതിയുമായി മാറ്റുകയാണ് സിപിഎം. ആ ഗണത്തില്‍പ്പെടുത്തി അഴിമതിക്ക് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കാന്‍ അനുവദിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു.

അമൃത് പദ്ധതിക്കായി ഗംഗാശുചീകരണം ഏറ്റെടുത്ത വാപ്‌കോസിനെ യു ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുത്തപ്പോള്‍ കംബോസ്റ്റ് വളം ഉണ്ടാക്കുന്ന റാം ബയോളജിക്കല്‍സിനെയാണ് പിണറായി സര്‍ക്കാര്‍ ഡി പി ആര്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത്. ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ മുനിസിപാലിറ്റിയിലോ പദ്ധതികള്‍ നടത്തി പരിചയമുള്ള കമ്പനിക്ക് മാത്രമേ കരാര്‍ നല്‍കാവൂ എന്ന നിബന്ധനയും ലംഘിച്ചാണ് സി പി എം ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കിയത്. റാം ബയോളജിക്കല്‍സ് എം.ഡി റീനയുടെ കുടുംബവും എ പ്രദീപ് കുമാര്‍ എം.എല്‍.എയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.

ഡി പി ആര്‍ തയ്യാറാക്കിയതിന്റെ പേരില്‍ 50 ലക്ഷം രൂപ റാം ബയോളജിക്കല്‍സിന് നല്‍കിയതിലൂടെ കോര്‍പ്പറേഷന്‍ മേയറും ഭരണപക്ഷവും നഗ്‌നമായ അഴിമതിയാണ് നടത്തിയത്. ഈ അഴിമതിക്ക് സി പി എം കണക്ക് പറയേണ്ടി വരും. നിയമസഭയില്‍ മഹാനുണകളും അര്‍ദ്ധസത്യങ്ങളുമാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറയുത്. അഴിമതി ഭരണത്തെ പുറത്താക്കാനുള്ള ഏറ്റവും വലിയ പോരാട്ടമാണ് കോഴിക്കോട് ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അഴിമതിക്കാരെ പുറത്താക്കാനുള്ള യു ഡി വൈ എഫിന്റെ യുദ്ധപ്രഖ്യാപനം പൊതുസമൂഹം ഏറ്റെടുത്ത് കഴിഞ്ഞെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ലീഗ് ഹൗസില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകരുമായി പ്രകടനമായി എത്തിയ മാര്‍ച്ച് കോര്‍പ്പറേഷന്‍ ഓഫിസ് ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും കൗണ്‍സിലറുമായ വിദ്യാബാലകൃഷ്ണന്‍, കൗണ്‍സിലര്‍ ശരണ്യ, സി വി ജിതേഷ്, ഷഫ്‌നാസ് അലി, ഷമീല്‍, ആഷിക്ക് ചെലവൂര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Kozhikode
English summary
Amrit project scandal in Kozhikod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X