കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ക്ഷേത്രം അടച്ചുപൂട്ടണം, സാമ്പത്തിക സംവരണം സ്വാഗതാര്‍ഹം: അനിതാ നായര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല ക്ഷേത്രം അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് പ്രമുഖ ചലച്ചിത്രകാരി അനിത നായര്‍. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇന്ദുലേഖയുമായി സംസാരിക്കുകായയിരുന്നു അവര്‍. എല്ലാം ഉപേക്ഷിച്ചാണ് അയ്യപ്പന്‍ കാട്ടിലേക്ക് പോയത്. അതിനാല്‍ ഭക്തര്‍ കാട്ടിലേക്ക് പോയി കാണേണ്ടതില്ല. കടുവ സംരക്ഷണ കേന്ദ്രമായ സ്ഥലത്ത് രാത്രി കാലങ്ങളില്‍ പോലും ആളുകളെ കടത്തിവിടുന്നത് തെറ്റാണെന്നും അനിത നായര്‍ പറഞ്ഞു.

klfanithanair

2003ല്‍ ലോകാരോഗ്യ സംഘടന കുഷ്ഠം നിര്‍മാര്‍ജനം ചെയ്തു എന്നു പറഞ്ഞെങ്കിലും ഇന്ന് 1,25,000 കുഷ്ഠ രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിലാണ് രാജ്യം ശ്രദ്ധചെലുത്തേണ്ടത്. രാജ്യത്ത്‌ ഏകീകൃത ഭരണ സമ്പ്രദായം വരണം. സാമ്പത്തിക സംവരണം ജാതി വ്യവസ്ഥയില്‍ നല്‍കുന്നതിന് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് നല്‍കേണ്ടത്. 10% സംവരണം മുന്നോക്ക ജാതിയിലുള്ള പിന്നോക്കക്കാര്‍ക്ക് നല്‍കിയതിനെ സ്വാഗതം ചെയ്യുന്നതായും അനിതാ നായര്‍ പറഞ്ഞു. വാക്‌സിനേഷന്‍ വേണ്ട എന്ന് പറഞ്ഞ ജേക്കബ് വടക്കാഞ്ചേരി ഒരു ചതിയനാണെന്നും അയാളുടേത് നെഗറ്റീവ് പ്രൊപഗന്‍ഡ ആണെന്നും ഇന്ദുലേഖ പറഞ്ഞു.

anithanair-1

കേസരി വാരികയുടെ മോഡലുകളായി നമ്മുടെ പ്രമുഖ എഴുത്തുകാര്‍ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ തനിക്ക് ലജ്ജ തോന്നിയെന്ന് സക്കറിയ. നമ്മുടെ മാധ്യമങ്ങള്‍ പൂര്‍ണമായി ഫാഷിസം, ജാതീയത എന്നിവക്ക് കീഴടങ്ങിയെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, അതിനെ തൊട്ടുതലോടുന്ന നിലപാടിലാണ് അവര്‍ക്കെന്നും സക്കറിയ പറഞ്ഞു. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആള്‍ക്കൂട്ട രാഷ്ട്രീയവും ജനാധിപത്യത്തിന്റെ ഭാവിയും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kozhikode
English summary
anitha nair about economic reservation and sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X