കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാം ലിംഗം എന്നു വിളിക്കേണ്ടതില്ല, ആണോ പെണ്ണോ ആയി കാണൂ: സമൂഹത്തോട് അഞ്ജലി അമീര്‍

Google Oneindia Malayalam News

കോഴിക്കോട്: ട്രാന്‍ഡ്‌ജെന്‍ഡേഴ്‌സിനെ ആണോ പെണ്ണോ എന്നല്ലാതെ ചിലര്‍ മൂന്നാം ലിംഗം എന്നു വിളിക്കുന്ന് എന്തടിസ്ഥാനത്തിലാണെന്ന് നടി അഞ്ജലി അമീര്‍. മൂന്നാം ലിംഗം എന്നു വിളിക്കാന്‍ ഏതാണ് ഒന്നാം ലിംഗമെന്നും രണ്ടാം ലിംഗമെന്നും അത്തരം മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ വിശദീകരിക്കട്ടെ എന്നും അവര്‍ പറഞ്ഞു. ഞാന്‍ മേരിക്കുട്ടി എന്ന സിനിമയുടെ പ്രദര്‍ശന ശേഷ കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജലി അമീര്‍.

സാധാരണ ഒരാളെ പരിചയപ്പെടുത്തുമ്പോള്‍ അവര്‍ ആണോ പെണ്ണോ എന്ന് നമ്മള്‍ പറയാറില്ല. സംവിധായകന്‍ രഞ്ജിത്ത് എന്നു പറഞ്ഞാല്‍ രഞ്ജിത്ത് തന്നെ. ജയസൂര്യയെ ജയസൂര്യ എന്നു മാത്രം പറയും. എന്നാല്‍, അഞ്ജലി അമീറിന്റെകൂടെ ചിലര്‍ പ്രത്യേകമായി ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു ചേര്‍ക്കുന്നു. അതിന്റെ ആവശ്യമില്ല. അഞ്ജലി ഇപ്പോള്‍ പെണ്ണാണ്. ലിംഗമാറ്റം ചെയ്തവര്‍ ഏതു ലിംഗത്തിലേക്കാണോ മാറിയത് അതായിരിക്കും അവരുടെ ലിംഗം. അതായത് ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്‍. അതിലപ്പുറം മറ്റൊരു വിശേഷണം എല്ലായ്‌പ്പോഴും പറയേണ്ട കാര്യമില്ലെന്ന് അഞ്ജലി പറഞ്ഞു.

news

സമൂഹത്തില്‍ ട്രാന്‍സിനോടുള്ള അവഗണനയ്ക്ക് ഇന്നും മാറ്റമില്ല. സിനിമകൊണ്ട് മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ കുറച്ചുപേര്‍ ഒരിക്കലും മാറില്ല. അതിന് സര്‍ക്കാര്‍ കുറെപ്പേര്‍ക്കു ജോലി നല്‍കിയതുകൊണ്ടൊന്നും കാര്യമില്ല. ബോധവത്കരണം നടത്തി മാറ്റണം. വീട്ടുകാരാണ് തങ്ങളെ ആദ്യം അംഗീകരിക്കേണ്ടത്. കുട്ടികള്‍ക്ക് ചൈല്‍ഡ് ലൈന്‍ പോലെ വീട്ടുകാരുടെ ഭാഗത്തുനിന്ന് ബുദ്ധിമുട്ടുണ്ടായാല്‍ പരിഹരിക്കാന്‍ ഞങ്ങളെപ്പോലുള്ളവര്‍ക്കും പ്രത്യേക സംവിധാനം വേണം. അത്തരക്കാര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പ്രത്യേക ബോധവത്കരണം ഏര്‍പ്പെടുത്തണം.

മുന്‍പൊന്നും ഞങ്ങളെപ്പോലുള്ളവര്‍ കേരളത്തില്‍ അധികം കാണുമായിരുന്നില്ല. നാടുവിടുമായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തിലൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആളുകള്‍ തിരിച്ചുവരാന്‍ തുടങ്ങി. ചെറുപ്പത്തിലേ ലേഡീസ് കോസ്റ്റിയൂമുകള്‍ ഉപയോഗിച്ചിരുന്ന ആളാണ് താന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴും ഡാന്‍സ് ചെയ്യാന്‍ തനിക്ക് പാവാടയും ടോപ്പും വിഗ്ഗും വേണ്ടിയിരുന്നു. നാട്ടുകാരും വീട്ടുകാരും തന്റെ സ്വത്വം അംഗീകരിക്കുന്നില്ല എന്ന ഘട്ടം വന്നപ്പോള്‍ നാടുവിട്ടുപോയി.

ചാന്തുപൊട്ടും മേരിക്കുട്ടിയും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. സ്‌ത്രൈണത ശീലിച്ച പുരുഷനാണ് ചാന്ത്‌പൊട്ടിലെ കഥാപാത്രം. എന്നാല്‍ മേരിക്കുട്ടിയുടേത് ജനിതകഘടനയാണ്. രണ്ടും രണ്ടു തലമാണ്. തങ്ങളുടെ കൂട്ടത്തില്‍ത്തന്നെ ട്രാന്‍്‌സ, ഹിജഡ, യോഗപ്പ, ഗേ, ലെസ്ബിയന്‍ തുടങ്ങി വൈവിധ്യങ്ങളുണ്ട്. ഇവയെല്ലാം വെവ്വേറെയാണ്. ലിംഗമാറ്റം ചെയ്യുന്നതിന് മതപരമായി എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ല. പെണ്ണാണെങ്കില്‍ പെണ്ണിന്റെ നിഷ്ഠയില്‍ ജീവിക്കണം എന്നാണ് ഇസ്‌ലാം മതം നിര്‍ദേശിക്കുന്നത്. ഹിന്ദുമതത്തില്‍ അര്‍ധനാരി സങ്കല്‍പ്പമൊക്കെ ഉണ്ടല്ലോ.

കളിയാക്കല്‍, പരിഹാസം തുടങ്ങിയവ ഇപ്പോഴുമുണ്ട്. ഇവര്‍ സെക്‌സ് വര്‍ക്കേഴ്‌സ്, യാചകര്‍ തുടങ്ങിയ അര്‍ഥത്തില്‍ മാത്രമാണ് ഇപ്പോഴും പലരും കാണുന്നത്. എന്നാല്‍ മാന്യമായി ജോലി ചെയ്യണം, സമൂഹത്തിന് വല്ലതും ചെയ്യണം, മാറ്റങ്ങള്‍ കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവരാണ് കൂടുതലെന്നും അഞ്ജലി അമീര്‍ പറഞ്ഞു.

Kozhikode
English summary
Anjali Ameer about her gender
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X