സാഫി മാധ്യമ പഠന വിഭാഗം എട്ടാമത് വാർഷിക തിസിസ് സമ്മേളനത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
വാഴയൂര്‍ : മാധ്യമ പഠന വിദ്യാര്‍ത്ഥികളില്‍ ഗവേഷണ തല്‍പരത വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏഴ് വര്‍ഷമായി, വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീയിലെ മാധ്യമ പഠന വിഭാഗം (SIAS Media School) നടത്തിവരുന്ന ആനുവല്‍ തിസീസ് കോണ്‍ഫ്രന്‍സ് (ATC) ന്റെ എട്ടാമത് സമ്മേളനത്തിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു .
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജുമായിച്ചേര്‍ന്നു സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള , വിവിധ കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും ജേര്‍ണലിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവരുടെ പ്രബന്ധങ്ങളുടെ സംഗ്രഹം [email protected] എന്ന മെയില്‍ ഐ ഡിയിലേക്ക് 2021 ഡിസംബര്‍ 15ന് മുമ്പായി അയക്കേണ്ടതാണ്.

വിദ്യാര്‍ത്ഥിയുടെ പേര്, കോഴ്‌സ്, അക്കാദമിക വര്‍ഷം, കോളേജ്/യൂണിവേഴ്‌സിറ്റി, ബന്ധപ്പെടാനുള്ള ഈമെയില്‍, മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ ഉള്‍പ്പെടുത്തണം. പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കുന്ന മികച്ച പ്രബന്ധാവതരണത്തിന് യങ് സ്‌കോളര്‍ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നല്‍കുന്നതാണ്. ഐ. എസ്. ബി.എന്‍ നമ്പറോട് കൂടിയ പബ്ലിക്കേഷന്‍ ഉണ്ടായിരിക്കുന്നതാണ്.
പൂര്‍ണ്ണമായി covid -19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സെമി - വെര്‍ച്ച്വലായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പേപ്പര്‍ അവതാരകര്‍ക്കും പ്രതിനിധികള്‍ക്കും നിര്‍ദിഷ്ട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേന പങ്കെടുക്കാവുന്നതാണ് .
Recommended Video
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.
Mob:9447726591
Mob:99610 90963












Click it and Unblock the Notifications