കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ആസ്ഥാനമായി പുതിയ സംസ്ഥാനം;തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് സത്യധാര എഡിറ്റര്‍

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി 'മലബാർ സംസ്ഥാനം' രൂപീകരിക്കാൻ തെലുങ്കാന മോഡൽ തെരുവിലിറങ്ങണമെന്ന് സത്യധാര എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി. സര്‍ക്കാര്‍ മലബാറിനെ അവഗണിക്കുകയാണെന്നും, സ്വജനപക്ഷപാതിത്വവുമാണ്. ഇവിടെ കരച്ചിലുകൾക്കും വിലാപങ്ങൾക്കും അർഥമില്ല. ഒന്നെങ്കിൽ കോഴിക്കോട് ആസ്ഥാനമായി 'മലബാർ സംസ്ഥാനം' രൂപീകരിക്കാൻ ഇവിടെയുള്ളവർ തെലുങ്കാന മോഡൽ തെരുവിലിറങ്ങുക. അല്ലെങ്കിൽ,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആഴ്ചയിൽ 3 ദിവസം തങ്ങുന്ന വിധം അഡീഷണൽ സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള ഭരണ കേന്ദ്രങ്ങൾ മലബാറിൽ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പരസ്യം പങ്കുവെച്ചായിരുന്നു കുറിപ്പ്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആരോഗ്യ മേഖലയുടെ മികവ് കാണിക്കാൻ ഇന്ന് കേരള സർക്കാർ നൽകിയ പത്ര പരസ്യം ശ്രദ്ധേയമാകുന്നത്, ഈ ഗവൺമെൻ്റിൻ്റെ സ്വജന പക്ഷപാതിത്വവും മലബാറിനോടുള്ള അവഗണയും സ്വയം പരസ്യപ്പെടുത്തി കൊണ്ടാണ്. ഏറ്റവും കൂടുതൽ ജനങ്ങളുള്ള മലപ്പുറത്തിന് വെറും 3 കുത്ത്. അതേ സമയം എറണാകുളത്തിന് തെക്കോട്ടുള്ള ഭാഗങ്ങൾ ആരോഗ്യ കേന്ദ്രങ്ങളുടെ അടയാളമുദ്രകൾ നിറഞ്ഞിട്ട് കാണാനേ സാധിക്കുന്നില്ല.

ദുരന്തം മൂടിയ ചമോലി തിരികെ ജീവിതത്തിലേക്ക്- ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ

malabarastate

Recommended Video

cmsvideo
മലയാളി യുവാക്കളാണ് നടിക്കെതിരെ പരാതി നല്‍കിയത് | Oneindia Malayalam

മാറി മാറി വന്ന സർക്കാറുകൾ മലബാറിനോട് കാണിച്ചിട്ടുള്ള വിവേചനത്തിൻ്റെ ഒടുവിലെ ഉദാഹരണമാണ് ഈ പരസ്യത്തിൽ കാണുന്നത്. മലബാറിൽ പ്ലസ്ടുവിന് സീറ്റുകിട്ടാതെ പതിനായിരങ്ങൾ അലയുമ്പോൾ, തിരു-കൊച്ചിയിൽ പതിനായിരകണക്കിന് സീറ്റുകൾ ആളില്ലാതെ ബാക്കിയാവുന്നത്. മലബാറിൽ സ്വകാര്യ ബസ്സുകളും തെക്കോട്ട് KSRTC ബസ്സുകളും കുത്തകയാക്കുന്നത്.... ഇങ്ങനെ നിരവധി കാര്യങ്ങളിൽ ഈ വിവേചനം കാണാം. നിയമസഭ സീറ്റുകളിൽ മിക്കതും മലബാറിലാണ്. വികസനം മിക്കതും തെക്കുഭാഗത്തും. ഈ സംസ്ഥാനത്തിൻ്റെ അങ്ങേയറ്റത്തുള്ള ഒരു ഇടത്ത്, മലയാള ഭാഷപോലും തമിഴിലേക്ക് വഴിമാറുന്ന ഒരു അതിർത്തിയിൽ കൊണ്ടുപോയി തലസ്ഥാനവും സെക്രട്ടറിയേറ്റും ഉണ്ടാക്കിയതു മുതൽ ഈ വിവേചനം നടന്നു വരുന്നുണ്ട്.
ഇവിടെ കരച്ചിലുകൾക്കും വിലാപങ്ങൾക്കും അർഥമില്ല. ഒന്നെങ്കിൽ കോഴിക്കോട് ആസ്ഥാനമായി 'മലബാർ സംസ്ഥാനം' രൂപീകരിക്കാൻ ഇവിടെയുള്ളവർ തെലുങ്കാന മോഡൽ തെരുവിലിറങ്ങുക.

അല്ലെങ്കിൽ,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആഴ്ചയിൽ 3 ദിവസം തങ്ങുന്ന വിധം അഡീഷണൽ സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള ഭരണ കേന്ദ്രങ്ങൾ മലബാറിൽ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക. മലബാറിലെ മത-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഇതിൽ ഉത്തരവാദിത്തം ഉണ്ട്. പാർടികൾ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ തയാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റൂ.

Kozhikode
English summary
Anwar Sadiq Faizy fb post about malabar state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X