• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

കോഴിക്കോട്: പ്രമുഖരെ കളത്തിലിറക്കി തരംഗം സൃഷ്ടിക്കാന്‍ ബിജെപി ആലോചിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ശക്തമായ കരുനീക്കങ്ങള്‍ക്ക് പാര്‍ട്ടി തുടക്കമിട്ടു കഴിഞ്ഞു. ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കോഴിക്കോട് മല്‍സരിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു. മാത്രമല്ല, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുതിര്‍ന്ന നേതാവ് എംടി രമേശ് എന്നിവരെയും കോഴിക്കോട് മല്‍സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിമയസഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കോഴിക്കോട് ശക്തമായ മല്‍സരമാകും

കോഴിക്കോട് ശക്തമായ മല്‍സരമാകും

ശക്തരായ നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി തയ്യാറാക്കുന്നത്. എപി അബ്ദുള്ളകുട്ടി മുതല്‍ കെ സുരേന്ദ്രനും എംടി രമേശും ഉള്‍പ്പെടെയുള്ള പ്രമുഖരായ നേതാക്കളെ രംഗത്തിറക്കുന്നതോടെ ശക്തമായ മല്‍സരമാകും ജില്ലയില്‍ നടക്കുക.

അബ്ദുള്ളക്കുട്ടിക്ക് സാധ്യത...

അബ്ദുള്ളക്കുട്ടിക്ക് സാധ്യത...

ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാകുന്ന നിയമസഭാ മണ്ഡലത്തിലാകും എപി അബ്ദുള്ളകുട്ടിയെ മല്‍സരിപ്പിക്കുക. ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളാണ് ആലോചനയിലുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. നേരത്തെ മല്‍സരിച്ച ഇടങ്ങളില്‍ അപ്രതീക്ഷിത വിജയം നേടിയ ചരിത്രമുണ്ട് അബ്ദുള്ളക്കുട്ടിക്ക്.

ഇഞ്ചോടിഞ്ച് പോരടിച്ചപ്പോള്‍...

ഇഞ്ചോടിഞ്ച് പോരടിച്ചപ്പോള്‍...

സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് അബ്ദുള്ളകുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെത്തിയ വേളയില്‍ നിയമസഭയിലേക്കും ജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വേളയില്‍ ജയം അബ്ദുള്ളകുട്ടിക്കായിരുന്നു. അതുകൊണ്ടുതന്നെ അബ്ദുള്ളക്കുട്ടിയില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ട്.

കോഴിക്കോട് ശ്രദ്ധ പതിപ്പിക്കുന്നത് ഇവിടെ...

കോഴിക്കോട് ശ്രദ്ധ പതിപ്പിക്കുന്നത് ഇവിടെ...

ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ഇത്തവണ കോഴിക്കോട് ശ്രദ്ധ പതിപ്പിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25000ത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലങ്ങളാണിവ. ഇവിടങ്ങളിലാകും പ്രമുഖരായ നേതാക്കളെ രംഗത്തിറക്കുക. ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തിന് ഇനി സംസ്ഥാന സമിതിയില്‍ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

കെ സുരേന്ദ്രന്റെ കേരള യാത്ര

കെ സുരേന്ദ്രന്റെ കേരള യാത്ര

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേരള യാത്ര നടത്തും. ഫെബ്രുവരിയിലാണ് യാത്ര. യുഡിഎഫും കേരള യാത്ര സംഘടിപ്പിക്കും. യുഡിഎഫ് യാത്ര ഫെബ്രുവരി ഒന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്.

കുമ്മനം രാജശേഖരന്‍ നേമത്ത്

കുമ്മനം രാജശേഖരന്‍ നേമത്ത്

ഒ രാജഗോപാല്‍ ആണ് കേരളത്തിലെ ബിജെപിയുടെ ആദ്യ എംഎല്‍എ. അദ്ദേഹം ഇത്തവണ മല്‍സരിക്കില്ല. ഇതോടെ നേമം മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ഥിയാകമെന്ന ചര്‍ച്ചകള്‍ സജീവമാണ്. കുമ്മനം രാജശേഖരന്‍ മല്‍സരിക്കുമെന്നാണ് സൂചന. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളെല്ലാം മല്‍സര രംഗത്തുണ്ടാകുമെന്നാണ് വിവരം.

സംസ്ഥാനത്ത് 7 ഇടങ്ങളില്‍ പ്രതീക്ഷ

സംസ്ഥാനത്ത് 7 ഇടങ്ങളില്‍ പ്രതീക്ഷ

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട്, മലമ്പുഴ, ചാത്തന്നൂര്‍, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ഇത്തവണ സംസ്ഥാന തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലങ്ങളാണിത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് അന്ന് തോറ്റത്.

പിസി ജോര്‍ജ് വെട്ടില്‍; ചെന്നിത്തല പറയുന്നത്... യുഡിഎഫ് കേരള യാത്ര വരുന്നു, കൂടെ സീക്രട്ട് മൂവ്

നവതന്ത്രവുമായി സിപിഎം; കളത്തിലിറങ്ങുക യുവപട... യുഡിഎഫ് വിയര്‍ത്തേക്കും, ഘടകകക്ഷികള്‍ക്ക് ആധി

cmsvideo
  മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam
  Kozhikode

  English summary
  AP Abdullakutty likely to Contest in Kozhikode as BJP Candidate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X