• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജമാഅത്തെ ഇസ്‌ലാമിയുടെ വ്യാജവാര്‍ത്തകള്‍; മീഡിയ വണ്‍ വാര്‍ത്തക്കെതിരെ രൂക്ഷവിമര്‍ശനവുമായി എപി വിഭാഗം

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മാധ്യമങ്ങളുടെ വാർത്താനിർമ്മാണത്തിന്റെ ഒരു പാറ്റേൺ ഇന്നലെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ പ്രസിദ്ധീകരിച്ച വ്യാജവാർത്തയിൽ നിന്ന് വ്യക്തമാണെന്ന് കാന്തപുരത്തിന്റെ മീഡിയ സെക്രട്ടറി ലുഖ്മാന്‍ സഖാഫി. ഇസ്ലാമോഫോബിയ ശക്തമായ നിലവിലെ സാഹചര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന രീതിയിലുള്ള നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ മുന്നോട്ടുവെച്ചെന്ന മീഡിയ വണ്‍ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയത്തിനും, തെറ്റായ മത ബോധനങ്ങള്‍ക്കും അനുസൃതമായ ഒരു പശ്ചാത്തലം സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ എം ലുഖ്മാന്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ജമാഅത്തെ ഇസ്‌ലാമിയും വ്യാജവാർത്താ നിർമാണങ്ങളും

ജമാഅത്തെ ഇസ്‌ലാമിയും വ്യാജവാർത്താ നിർമാണങ്ങളും

ജമാഅത്തെ ഇസ്‌ലാമി മാധ്യമങ്ങളുടെ വാർത്താനിർമ്മാണത്തിന്റെ ഒരു പാറ്റേൺ ഇന്നലെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ പ്രസിദ്ധീകരിച്ച വ്യാജവാർത്തയിൽ നിന്ന് വ്യക്തമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയത്തിനും , തെറ്റായ മത ബോധനങ്ങൾക്കും അനുസൃതമായ ഒരു പശ്ചാത്തലം സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം. മതത്തിലായാലും രാഷ്ട്രീയത്തിലായാലും നൈതികതയെ നേരത്തെത്തന്നെ ഉപേക്ഷിക്കുകയും, ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ വ്യാജവാർത്തകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇവരുടെ രീതിയാണ് ഇന്നത്തെ സംഭവം കൂടുതൽ വ്യക്തമാക്കുന്നു. ഉത്തരവാദിത്തപ്പെട്ടവരെന്നു പറയുന്നവരോട് വിളിച്ചാൽ, ഒരു വിശദീകരണം പോലും തരാൻ ഇവർക്ക് കഴിയില്ല.

വ്യാജ വാർത്ത

വ്യാജ വാർത്ത

വ്യാജ വാർത്ത അതേപടി നിലനിറുത്തുകയും ചെയ്യും. 'ഇസ്‌ലാമോ ഫോബിയ' ജമാഅത്തെ ഇസ്‌ലാമിക്കാർക്ക് ഇവരുടെ താത്പര്യങ്ങളെ പൊതുവിടത്തിൽ പ്രതിഷ്ഠിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. മുസ്‌ലിംകളെത്തന്നെ അന്യവത്കരിച്ചും അവർ മൗദൂദിസത്തിന്റെ രാഷ്ട്രീയ സ്വപ്‍ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കും.പ ത്തുവർഷത്തോളമായി ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ബോധ്യപ്പെട്ട കാര്യങ്ങളാണിവ.

കുതുബുദ്ധീൻ അൻസാരി

കുതുബുദ്ധീൻ അൻസാരി

ഒരുദാഹരണം പറയാം. 2013-ൽ കുതുബുദ്ധീൻ അൻസാരി കേരളത്തിലേക്ക് ആദ്യമായി എത്തിയ സന്ദർഭം. മുഖ്യധാരാ മാസികയുടെ പ്രകാശനം നിർവ്വഹിക്കാനാണ് അദ്ദേഹം എത്തിയത്. അന്ന് മാധ്യമം പത്രത്തിൽ, അൻസാരിയുമായി നടത്തിയ സംഭാഷണത്തിന്റെ ഉൽപ്പന്നമെന്ന നിലയിൽ ഒരു സ്റ്റോറി പ്രസിദ്ധീകരിച്ചരിച്ചിരുന്നു. ഗുജറാത്തിലെ മർകസ് സ്‌കൂളുകളെ കുറിച്ച് മോശമായ പരാമർശങ്ങൾ അൻസാരി നടത്തുന്ന വിധത്തിലായിരുന്നു അതിലെ വരികൾ. കോഴിക്കോടു അപ്പോൾ ഉണ്ടായിരുന്ന ഖുതുബുദ്ധീൻ അൻസാരിയെ ബന്ധപ്പെട്ടു. സംസാരിച്ചു. അപ്പോഴാണ് അറിയുന്നത്, ഗുജറാത്തിലെ ഒരു ഗെറ്റോയിൽ സംസാരിക്കുന്ന ഖുതുബുദ്ധീൻ ആദ്യമായാണ് ആദ്യമായാണ് ഞങ്ങൾ സംസാരിക്കുമ്പോൾ മർകസ് സ്‌കൂളുകളെ കുറിച്ചു കേൾക്കുന്നത് എന്ന്.

രാഷ്ട്രീയ താല്പര്യം

രാഷ്ട്രീയ താല്പര്യം

അതായത്, മാധ്യമത്തിൽ അദ്ദേഹത്തെ ഉദ്ധരിച്ചു നൽകിയ വാർത്ത വ്യാജമായിരുന്നു. നോക്കണം, അൻസാരിയെപ്പോലെ ഇന്ത്യയിലെ ഒരു സമൂഹത്തിന്റെ ദൈന്യതകൾ മുഴുവൻ ഒറ്റ ദിവസം കൊണ്ട് അനുഭവിച്ച, പാവപ്പെട്ട മനുഷ്യനെ വെച്ച് വ്യാജ വാർത്ത നിർമിച്ചു ജമാഅത്തെ ഇസ്‌ലാമി അവരുടെ രാഷ്ട്രീയ താല്പര്യം നടപ്പിലാക്കാനുള്ള ശ്രമായിരുന്നു.

മുസ്‌ലിം കമ്മ്യൂണിറ്റി ഇവിടെ വളർന്നത് സാംസ്കാരികമായ ഒരു പശ്ചാത്തിലാണ്. മതപരമായ അനുഷ്ടാനങ്ങൾ പൂർണ്ണമായി നിർവ്വഹിക്കുമ്പോഴും, എല്ലാ മത വിഭാഗം മനുഷ്യരുമായും അഗാധമായ സൗഹൃദത്തിലൂടെയാണ് കേരളീയ ഇസ്‌ലാം അതിന്റെ തനിമ നിലനിറുത്തിയത്. മുഹമ്മദ് നബി(സ്വ)യുടെ കാലം മുതലേ ഉള്ള സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകളുണ്ട് അതിൽ.

ജമാഅത്തെ ഇസ്‌ലാമി വരുന്നത്

ജമാഅത്തെ ഇസ്‌ലാമി വരുന്നത്

നേർച്ചകൾ പോലുള്ള അനുഷ്ടാനങ്ങൾ അത്തരം അടിത്തട്ടിൽ നിലനിൽക്കുന്ന ബന്ധങ്ങളെ പുഷ്ടിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മുസ്‌ലിംകളുടെ തനതായ , പരമ്പരാഗതമായ ജീവിത വ്യവസ്ഥയെ, സൂഫി ഭാവങ്ങളെ അട്ടിമറിക്കുന്ന വിധം കുടുസ്സായതും, ഇസ്‌ലാമിന്റെ മൗലികമായ ദൈവശാസ്ത്ര സമീപനങ്ങൾക്ക് വിരുദ്ധവുമായ രാഷ്ട്രീയ ചിന്തകളുമായിട്ടാണ് ജമാഅത്തെ ഇസ്‌ലാമി വരുന്നത്. നേർച്ചകൾ അടക്കമുള്ള അനുഷ്ടാനങ്ങൾ ഇവർക്ക് അവിശ്വാസമായിരുന്നു. അഥവാ, കേരളീയ സമൂഹത്തിൽ നിലനിന്ന ഗാഡമായ സൗഹൃദങ്ങളെ ദുർബലമാക്കുകയും, അങ്ങനെ മറ്റുള്ളവരുടെ മനസ്സിൽ ഇസ്‌ലാമോ ഫോബിയയുടെ അംശങ്ങൾ വിതറിയുമാണ് ജമാഅത്തെ ഇസ്ലാമി ഇവിടെ ഇടം പിടിക്കാൻ നോക്കിയത്. എന്നാൽ.

കാന്തപുരം

കാന്തപുരം

പാരമ്പര്യ മുസ്‌ലിംകളുടെ ശക്തമായ എതിർപ്പ് ഉണ്ടായതിനാൽ ചെറിയ ഒരു ശതമാനം ആളുകളെയെ അവർക്ക് ആകർഷിക്കാൻ കഴിഞ്ഞുള്ളു, അതിലേറിയ പങ്കും വരേണ്യ ഭാവവും സ്വഭാവവും ഉള്ള കുടുംബങ്ങളെയും ആയിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നുണവാർത്താ നിർമാണത്തിന്റെ അവസാനത്തെതായിരുന്നു ഒരു സോഴ്‌സും ഇല്ലാതെ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വ്യാജമായി തയ്യാറാക്കി ഇന്നലെ പുറത്തുവിട്ടത്. അതിന് ക്രെഡിബിൾ ആയ ഒരു സോഴ്സ് നൽകാൻ സി ദാവൂദിനോട് ആവശ്യപ്പെടുകയുണ്ടായി. ഉരുണ്ടു കളിക്കുകയല്ലാതെ കൃത്യമായ ഒരുത്തരം നല്കാനില്ല അയാൾക്ക്. എങ്കിൽ നിങ്ങൾ നിഷേധക്കുറിപ്പു തരൂ, ഞങ്ങൾ പ്രസിദ്ധീകരിക്കാം എന്നാണു ജമാഅത്തെ ഇസ്‌ലാമിയുടെ ഈ നേതാവിന്റെ മൊഴി.

cmsvideo
  സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ ഇതത്ര എളുപ്പമല്ല ഏമാന്മാരെ
  വ്യാജ വാർത്ത നിർമിക്കുക

  വ്യാജ വാർത്ത നിർമിക്കുക

  നിങ്ങളൊരു വ്യാജ വാർത്ത നിർമിക്കുക- എന്നിട്ട് അത് പരത്തുക, അതിനു നിഷേധം വാങ്ങിച്ചു മറ്റൊരു വാർത്ത കൊടുക്കുക. അതൊക്കെയാണ് ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദിയൻ സ്വർഗ്ഗരാജ്യത്തിലെ സുമ്മോഹന സ്വപനങ്ങൾ. ആ രാഷ്ട്രീയത്തെ സൂക്ഷ്മമായി മനസ്സിലാക്കിയവരാണ് സുന്നികൾ. തിരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തിൽ ഇനിയുള്ള അഞ്ചു മാസം വ്യാജ വാർത്തകളുടെ പെയ്ത്താകും, മൗദൂദി മാധ്യമങ്ങളിൽ നിന്ന്. ഓരോന്നിനെയും കൂടുതൽ കൂടുതൽ അവിശ്വസിക്കുക എന്നതാണ് പ്രഥമമായി നമുക്ക് ചെയ്യാനുള്ളത്.

  Kozhikode

  English summary
  AP faction criticizes MediaOne news related to kanthapuram ap abubakar musliyar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X