കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ ആദ്യപത്രിക സമര്‍പ്പിച്ചത് എസ് യു സി ഐ സ്ഥാനാര്‍ത്ഥി: ജനങ്ങള്‍ വഞ്ചന തിരിച്ചറിയണമെന്ന്!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ആർ അപർണ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായഇന്നലെ ഉച്ചയ്ക്കാണ്രണ്ട് മണിയോടെമുഖ്യ വരണാധികാരിയായ ജില്ലാ കലക്ടർ മുമ്പാകെ അപർണ പത്രിക സമർപ്പിച്ചത്. മണ്ഡലത്തിലെ ആദ്യ പത്രികാ സമർപ്പണമായിരുന്നു അപർണയുടെത്. ഇംഗ്ലീഷിലും മലയാളത്തിലുമായി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ” ബിജെപി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് ജനജീവിതം അടിമുടി താറുമാറാക്കിയിരിക്കുകയാണ്.

<strong>വയനാട്ടില്‍ യുഡിഎഫ് പ്രചരണം നിലച്ചു; സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണത്തിനില്ലെന്ന് ഘടകക്ഷികള്‍</strong>വയനാട്ടില്‍ യുഡിഎഫ് പ്രചരണം നിലച്ചു; സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണത്തിനില്ലെന്ന് ഘടകക്ഷികള്‍

ബിജെപിയുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കാതലായ യാതൊരു വ്യത്യാസവും കോൺഗ്രസ് ഉയർത്തുന്നില്ല. മാത്രമല്ല, കോൺഗ്രസിന്റെ കുത്തക അനുകൂല നയങ്ങൾ തന്നെയാണ് ബി ജെ പിയും പിൻതുടരുന്നത്. ആ കോൺഗ്രസിനെ ബദലാക്കി ഉയർത്തിക്കാണിക്കുകയാണ് ഇടതുപക്ഷം എന്നു പറയുന്നവർ. ഈ ജനവഞ്ചന ജനങ്ങൾ തിരിച്ചറിഞ്ഞ് യഥാർത്ഥ ജന മുന്നേറ്റങ്ങൾക്ക് ശക്തി പകരുകയാണ് വേണ്ടത് “. നോമിനേഷൻ സമർപ്പിച്ചതിനു ശേഷം അപർണ മാധ്യമങ്ങളോട് പറഞ്ഞു.

aparnanomination-

സംസ്ഥാന കമ്മിറ്റിയംഗം വി കെ സദാനന്ദൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി സി വിവേക്, ആൾ ഇന്ത്യ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി കെഎംബീവി, ആൾ ഇന്ത്യ യു ടി യു സി ജില്ലാ പ്രസിഡന്റ് എം കെ ജയരാജൻ എന്നിവർ പത്രികാസമർപ്പണ സമയം സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതി നാളെ പത്രികസമര്‍പ്പിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
Aparana submits first nomination in Kannur for Loksabha Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X