കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീരദേശ ഹൈവേ: ബേപ്പൂരിൽ അപ്രോച്ച് റോഡിന്റെയും പാലത്തിന്റെയും സർവെ പൂർത്തിയായി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേക്ക് വേണ്ടിയുളള അപ്രോച്ച് റോഡിന്‍റെയും ചാലിയാർ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്‍റെയും സർവ്വെ പൂർത്തിയായതായി വി.കെ.സി മമ്മദ് കോയ എംഎൽഎ അറിയിച്ചു. ചാലിയാർ പുഴയ്ക്ക് കുറുകെ ഒരു തുരങ്കപാതയായിരുന്നു ആദ്യം വിഭാവനം ചെയ്തിരുന്നതെങ്കിലും ഇവിടെ പാലം പണിയുന്നതാണ് കൂടുതല്‍ വേഗത്തില്‍ പദ്ധതി പൂർത്തീകരിക്കുന്നതിന് അഭികാമ്യമെന്ന് സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടാതെ നിർമ്മാണച്ചെലവിലും കുറവുണ്ടാവുകയും ചെയ്യും എന്ന അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ചാലിയാർ പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കാമെന്ന അന്തിമ തീരുമാനത്തില്‍ സർക്കാർ എത്തിച്ചേരുകയായിരുന്നു.


ബേപ്പൂരിലെ തീരദേശ റോഡിന്‍റെ വികസനത്തിലെ നാഴികക്കല്ലായി മാറും ഈ പാലം. കരുവന്‍തിരുത്തിയിലെ മഠത്തില്‍ പാടത്ത് നിന്നും ആരംഭിച്ച് ബേപ്പൂർ ചെറുവണ്ണൂർ റോഡില്‍ കമ്മ്യൂണിറ്റി ഹാളിന് സമീപം അവസാനിക്കുന്ന രീതിയിലാണ് പാലം നിർമ്മിക്കുന്നത്. ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളുളള ബേപ്പൂരിന് ഈ പാലത്തിന്‍റെ വരവോടെ കൂടുതല്‍ പുരോഗതി കൈവരിക്കാനാവും.

coastalhighway-15

പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്‍റ് എഞ്ചിനീയർ, എന്നിവരുടെ യോഗം ഓഫീസില്‍ വിളിച്ച് ചേർത്തിരുന്നു. ഏതൊരു വികസന പ്രവർത്തനവും അവിടത്തെ ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ മാത്രമേ പൂർത്തീകരിക്കാനാവൂ എന്ന പൂർണ്ണ ബോധ്യമുളളതിനാല്‍ തന്നെ ഈ പദ്ധതി സുഗമമായ രീതിയില്‍ എത്രയും പെട്ടന്ന് തന്നെ നടപ്പിലാക്കുന്നതിനുളള കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം ചേരണമെന്ന് തീരുമാനിച്ചതായി വി.കെ.സി മമ്മദ് കോയ എംഎൽഎ അറിയിച്ചു.

Kozhikode
English summary
approach road and bridge completed in coastal highway kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X