170.42 കോടിയുടെ പദ്ധതി: അരീക്കാട്-മീഞ്ചന്ത-വട്ടക്കിണര്‍ മേല്‍പാലത്തിന് ഭരണാനുമതി
കോഴിക്കോട്: നഗരത്തിന്റെ റോഡ് ഗതാഗത രംഗത്ത് വന്‍ കുതിപ്പിന് വഴി തുറക്കുന്ന അരീക്കാട്-മീഞ്ചന്ത-വട്ടക്കിണര്‍ മേല്‍പാലം നിര്‍മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി. 170.42 കോടി രൂപ വിനിയോഗിച്ച് ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ ആധുനിക നിലവാരത്തില്‍ നാല് വരിപ്പാതയോടെയുള്ള മേല്‍പ്പാലം നിര്‍മാണത്തിനാണ് ധനവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. ദേശീയപാതയില്‍ മലബാറില്‍ തന്നെ വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കും ഗതാഗതസ്തംഭനവും അനുഭവിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ അരീക്കാട്, മീഞ്ചന്ത, വട്ടക്കിണര്‍ എന്നീ ജംഗ്ഷനുകളെ കൂട്ടിയിണക്കിയുള്ള മേല്‍പ്പാലം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഏറെ സഹായകരമാകും.

പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യവുമായിരുന്നു മേഖലയിലൊരു മേല്‍പ്പാലമെന്നത് . വട്ടക്കിണറില്‍ നിന്നാരംഭിച്ച് മീഞ്ചന്ത മിനി ബൈപാസ് ജംങ്ഷന്‍ ,അരീക്കാട് ജംങ്ഷന്‍ കടന്ന് വീണ്ടും 150 മീറ്റര്‍ തെക്കോട്ടായാണ് മേല്‍പ്പാലം അരീക്കാട് ജംങ്ഷന് 150 മീറ്ററോളം തെക്കുഭാഗത്തുനിന്നാരംഭിച്ച് അരീക്കാട് ജംങ്ങ്ഷന്‍ , മീഞ്ചന്ത മിനി ബൈപാസ് ജംങ്ങ്ഷന്‍ ,വട്ടക്കിണര്‍ ജംങ്ന്‍ എന്നിവ കടന്നാണ് പാലം അവസാനിക്കുന്നത്. ഇരുവശത്തും നടപ്പാതയുമൊരുക്കും.നാല് വരിപ്പാതയായായ പാലത്തിനൊപ്പം അഞ്ചര മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡ് ഉള്‍പ്പെടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ഇതിനായി ഇരുവശത്തും ഭൂമി ഏറ്റെടുക്കേണ്ടതുമുണ്ട്.
ഒരു ജനതയുടെ ചിരകാല സ്വപ്നമായ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവരോട് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു. നടപടികള്‍ വേഗത്തിലാക്കി പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും മന്തി പറഞ്ഞു.
അതേസമയം ജില്ലയില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മുങ്ങി മരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 18 വയസില്‍ താഴെയുള്ളവര്‍ മുതിര്‍ന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയത്. നിര്‍ദ്ദേശങ്ങള്‍ പലിക്കത്തവര്‍ക്കേതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനായി പോലീസിന്റെ സഹായം തേടുമെന്നും കലക്ടര്‍ അറിയിച്ചു.
എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണം. തദ്ദേശ സ്വയംഭരണ മേധാവികള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് എന്നിവ വഴി സ്‌കൂളുകളില്‍ ആവശ്യമായ ബോധവത്കരണം നടത്തണമെന്നും ഉത്തരവുണ്ട്.












Click it and Unblock the Notifications