കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുനത്തിലിന്റെ ഓർമ്മകളുടെ അലകടൽ തീർക്കുകയാണ്‌ തെരുവുകളിൽ ഉയർന്ന നമ്പൂതിരി ചിത്രങ്ങളിലൂടെ

  • By Desk
Google Oneindia Malayalam News

വടകര: പ്രിയ കഥാകാരൻ പുനത്തിലിന്റെ ഓർമ്മകളുടെ അലകടൽ തീർക്കുകയാണ്‌ തെരുവുകളിൽ ഉയർന്ന നമ്പൂതിരി ചിത്രങ്ങളിലൂടെ ഖാൻ ബഹദൂർ പൂക്കോയ തങ്ങളും അറക്കൽ തറവാടും പൂക്കുഞ്ഞുബിയും എല്ലാം ഓർമ്മകളുടെ അലകടൽ തീർക്കുകയാണ്‌. മലയാളത്തിന്റെ പ്രിയ കഥാകാരൻ പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ സ്‌മാരക ശിലകളിലെ കഥാപാത്രങ്ങളാണ്‌ നമ്പൂതിരി ചിത്രങ്ങളിലൂടെ പുനർജനിക്കുന്നത്‌.

<strong>പി കെ ശശിക്ക് ക്ലീൻ ചിറ്റ്? പാർട്ടി പരിപാടികളിൽ വീണ്ടും സജീവം</strong>പി കെ ശശിക്ക് ക്ലീൻ ചിറ്റ്? പാർട്ടി പരിപാടികളിൽ വീണ്ടും സജീവം

പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ 27 ന്‌ വടകരയിൽ നടക്കുന്ന അനുസ്‌മരണ പരിപാടിയുടെ പ്രചരണാർഥമാണ്‌ ആർട്ടിസ്‌റ്റ്‌ നമ്പൂതിരി വരച്ച വിഖ്യാത നോവലിലെ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ച്‌ ബോർഡുകൾ സ്ഥാപിച്ചത്‌. കാലം മായ്‌ക്കാത്ത കാരക്കാടിന്റെ എണ്ണമറ്റ കഥകൾ പറഞ്ഞ മാച്ചിനാരികുന്നിലെ മടപ്പള്ളി കോളേജു മുതൽ പുനത്തിൽ കുഞ്ഞബ്‌ദുള്ള പ്രാക്‌ടീസ്‌ ചെയ്‌ത വടകര നഗരം വരെ നിരവധി ചിത്ര ബോർഡുകളാണ്‌ ഉയർന്നത്‌.

punathilkunjabdullah-1

സ്‌മാരക ശിലകളിലെ അറക്കൽ തറവാട്ടിലെ അടുക്കള നേതാവ്‌ ഖുറൈശിപാത്തു, നിർത്താതെ കരയുന്ന പൂക്കുഞ്ഞിബിക്ക്‌ കണ്ണാടിയിൽ അമ്പിളി മാമനെ പിടിപ്പുകൊടുക്കുന്ന കോമപ്പൻ വൈദ്യരും അലമേലു ഡോക്‌ടറും മാധവി ചെട്ടിയും ചിത്രങ്ങളിൽ മിഴിവേകി. 27 ന്‌ രാവിലെ മുതൽ പുനത്തിലിന്റെ എഴുത്തും സർഗാത്മകതയും അടയാളപ്പെടുത്തുന്ന വിവിധ സെക്ഷനുകൾ മന്ത്രി എ കെ ബാലൻ, എം ടി വാസുദേവൻ നായർ, എം മുകുന്ദൻ എന്നിവർ ഉദ്‌ഘാടനം ചെയ്യും.

Kozhikode
English summary
artist namboothiri draws punathil kunjabdullah's memmories.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X