കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മിനെതിരെ പരിഹാസവുമായി ആര്യാടൻ ഷൗക്കത്ത്; ലോക്സഭ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നെങ്കിലും സിപിഎം പറയണം!!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണ് എന്നു പറയാനുള്ള രാഷ്ട്രീയ മര്യാദയെങ്കിലും സിപിഎം ദേശീയ നേതൃത്വം കാണിക്കണമെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യടന്‍ ഷൗക്കത്ത്. ആരാവും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നറിയാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വോട്ടു ചോദിക്കുകയാണ് സിപിഎം.

<strong>ട്രംപിന് ഭരണത്തുടർച്ചയില്ല.... 56 ശതമാനം അമേരിക്കകാര്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്ന് സർവ്വെ, തിരഞ്ഞെടുപ്പ് നീക്കങ്ങളുമായി കമല ഹാരിസ്!!</strong>ട്രംപിന് ഭരണത്തുടർച്ചയില്ല.... 56 ശതമാനം അമേരിക്കകാര്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്ന് സർവ്വെ, തിരഞ്ഞെടുപ്പ് നീക്കങ്ങളുമായി കമല ഹാരിസ്!!

ഇനി രാഹുല്‍ ഗാന്ധിയെ അനുകൂലിക്കാനാണ് തീരുമാനമെങ്കില്‍ തുറന്നു പറയാന്‍ സിപിഎം തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ യുഡിഎഫ് മത്സരിപ്പിക്കും. ഹൈക്കമാന്റ് ആരുടെ പേരു പറഞ്ഞാലും സ്വീകരിക്കും. സീറ്റുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വിശ്വാസികള്‍ക്കൊപ്പമാണ്.

aryadan shoukath

17 കൊല്ലം പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നിട്ടും തന്റെ യുക്തിവാദമോ ചിന്തഗതികളോ ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാത്ത പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. എന്നാല്‍, കേരളത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ യുക്തിവാദം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. നെഹ്‌റുവിന്റെ അതേ നിലപാടാണ് കോണ്‍ഗ്രസ് ഇപ്പോഴും തുടരുന്നത്. ശബരിമല യുവതി പ്രവേശനത്തില്‍ നാണംകെട്ട നിലപാടാണ് ബി ജെ പി സ്വീകരിച്ചത്. വിശ്വാസികളെ ചൂഷണം ചെയ്ത് കലാപം സൃഷ്ടിക്കാനാണ് ബി ജെ പി കേരളത്തില്‍ ശ്രമിച്ചതെന്നും ആര്യാടന്‍ ഷൗക്കത്ത് അരോപിച്ചു.

Kozhikode
English summary
Aryadan Shoukath against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X