കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എകെ ശശീന്ദ്രന് കത്രികപ്പൂട്ട്: എലത്തൂർ സിപിഎമ്മിന് നൽകാൻ എൻസിപിക്ക്, കാപ്പന് കൊടുത്തതിന് മറുപടി

Google Oneindia Malayalam News

കോഴിക്കോട്: പാലാ സീറ്റ് തർക്കത്തിന്റെ പേരിൽ മാണി സി കാപ്പനും കാപ്പനെ പിന്തുണയ്ക്കുന്നവരും എൻസിപി വിട്ടതിന് പിന്നാലെ എകെ ശശീന്ദ്രന് തിരിച്ചടി. തുടർച്ചയായി എലത്തൂരിൽ മത്സരിച്ച എകെ ശശീന്ദ്രനെ ഇത്തവണ ഈ മണ്ഡലത്തിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന് എൻസിപി ജില്ലാ ഘടകം തീരുമാനിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശശീന്ദ്രന് പകരം ഈ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനായി മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്നും ജില്ലാ നേതൃത്വം മുന്നോട്ടുവെച്ചിട്ടുള്ള അഭിപ്രായം.

കുഞ്ഞാലിക്കുട്ടിയുടെ തട്ടകം; മാറിക്കൊടുക്കുമെന്ന് കെഎന്‍എ ഖാദര്‍, വേങ്ങര മണ്ഡല പരിചയംകുഞ്ഞാലിക്കുട്ടിയുടെ തട്ടകം; മാറിക്കൊടുക്കുമെന്ന് കെഎന്‍എ ഖാദര്‍, വേങ്ങര മണ്ഡല പരിചയം

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

വെച്ചുമാറലിന് നീക്കം

വെച്ചുമാറലിന് നീക്കം


എൻസിപി സ്ഥിരമായി എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന എലത്തൂർ മണ്ഡലം സിപിഎമ്മിന് നൽകി പകരം കുന്ദമംഗലം മതിയെന്ന് എൻസിപി ജില്ലാ ഘടകം തന്നെ സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എലത്തൂർ സിപിഎമ്മിലേക്ക് വന്നാൽ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനാവും ഇവിടത്തെ സ്ഥാനാർത്ഥി.

എന്തുകൊണ്ട് എതിർപ്പ്

എന്തുകൊണ്ട് എതിർപ്പ്

എലത്തൂരിൽ ഉള്‍പ്പെടെ ഏഴ് തവണയാണ് ശശീന്ദ്രൻ മത്സരിച്ചിട്ടുള്ളത്. ഇതിൽ അഞ്ച് തവണയും വിജയിച്ച് നിയമസഭയിലെത്തുകയും ചെയ്തിരുന്നു. രണ്ട് തവണ മന്ത്രി സ്ഥാനത്തേക്കുമെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ മത്സരരംഗത്ത് നിന്ന് ശശീന്ദ്രൻ മാറി നിൽക്കണമെന്ന് തന്നെയാണ് എൻസിപി ജില്ലാ നേതൃത്വം ഉന്നയിക്കുന്ന ആവശ്യം. കുന്ദമംഗലം സീറ്റ് എൻസിപിയുമായി വെച്ച് മാറിയാൽ എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് സ്ഥാനാർത്ഥിയായേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

എലത്തൂർ കൈവിട്ട് പോകുമോ?

എലത്തൂർ കൈവിട്ട് പോകുമോ?

എലത്തൂരിൽ എൻസിപി നേതാവ് ശശീന്ദ്രൻ ഇത്തവണ സ്ഥാനാർത്ഥിയായാൽ എൽഡിഎഫിന് ഈ മണ്ഡലം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് എൻസിപി സിപിഎം നേതൃത്വത്തെ മുൻകൂട്ടിത്തന്നെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ശശീന്ദ്രനെ മത്സരിപ്പിച്ചാൽ ഹണി ട്രാപ്പ് വിവാദം വീണ്ടും ചർച്ചയാകുമെന്നാണ് എൻസിപി ജില്ലാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നുണ്ട്. മാണി സി കാപ്പനെ പുറത്താക്കാൻ സ്വീകരിച്ച നിലപാടുകളിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് കാരണമാകുകയും ചെയ്തിട്ടുണ്ടെന്നും ജില്ലാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.

കണക്കുകൂട്ടൽ നിർണ്ണായകം

കണക്കുകൂട്ടൽ നിർണ്ണായകം


കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തിൽ തുടർച്ചയായി വിജയിച്ചിരുന്ന പിടിഎ റഹീം ഐഎൻഎല്ലിലേക്ക് പോയതോടെ ഈ മണ്ഡലം ലീഗിന് നൽകാൻ സാധ്യത കുറവാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് എലത്തൂരിന് പകരം എൻസിപി കുന്ദമംഗലം സീറ്റ് വെച്ച് മാറാമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. കോഴിക്കോട് സൌത്ത് മണ്ഡലം നിലവിൽ ഐഎൻഎല്ലിനാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒന്നിലധികം സീറ്റ് കോഴിക്കോട് ജില്ലയിൽ നൽകുക സാധ്യമല്ലെന്ന് സിപിഎം തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Kozhikode
English summary
Assembly elections 2021: NCP to exchanges Elathur seat with Kunnamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X