Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്ദു അമ്മിണിയെ നടുറോഡില്‍ അക്രമിച്ചയാളെ കണ്ടെത്തി: ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി

കോഴിക്കോട്: ആക്ടിവിസ്റ്റും ലോ കോളേജ് അധ്യാപികയുമായി ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ച് പരിസരത്ത് വെച്ച് അക്രമിച്ചയാളെ കണ്ടെത്തി. തൊടിയില്‍ സ്വദേശി മോഹന്‍ദാസാണ് കഴിഞ്ഞ ദിവസം ബിന്ദു അമ്മിണിയെ അക്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. മദ്യലഹരിയിലായിരുന്നു ഇയാള്‍ ബിന്ദു അമ്മിണിയേയും അക്രമിച്ചത്. അക്രമണത്തിന് ശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നിരുന്നു.

എന്നാല്‍ പൊലീസ് ഇയാളോട് ആശുപത്രിയില്‍ പോവാന്‍ പറഞ്ഞുവെന്നാണ് ബിന്ദു അമ്മിണി പറയുന്നത്. തുടർന്ന് ബിന്ദു അമ്മിണിയുടെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ആക്രമണം നടത്തിയ ആളെ കണ്ടെത്തിയത്.

ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍

ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയപ്പോഴായിരുന്നു ബിന്ദു അമ്മിണിക്കെതിരെ ആക്രമണം നടന്നത്. 'എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ തന്നെ ആക്രമിക്കുകയായിരുന്നു.'

അക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ശബരിമലയില്‍ സന്ദർശനം നടത്തിയത് മുതല്‍ വനിത ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്ക് നേരെ നിരന്തരം അക്രമണം നടക്കുന്നുണ്ട്. ഇവർക്ക് മതിയായ സുരക്ഷ നല്‍കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന ആരോപണവും ശക്തമാണ്.

കാവ്യയേക്കാള്‍ വളർന്നോ മീനാക്ഷി: വൈറലായി പുതിയ ചിത്രം, കൂടെ കുഞ്ഞ് മഹാലക്ഷ്മിയും

ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡിൽ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തിൽ

അതേസമയം, ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡിൽ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കാനാവില്ലെന്ന്‌ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു രംഗത്ത് എത്തി. 'വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നിൽ; പരപീഡാ വ്യഗ്രതയും ഇഷ്‌ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ്. അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനൽ മനസ്സുകാർക്ക് പൊതുറോഡിൽ സമ്മാന്യത നൽകിയവർക്കും ഈ അക്രമത്തിൽ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്‌തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവും'- ആർ ബിന്ദു ഫേസ് ബുക്കില്‍ കുറിച്ചു.

ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പിനും

നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പിനും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണെന്ന ചോദ്യം ഉയർത്തി കെകെ രമ എംഎല്‍എയും രംഗത്ത് എത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല ഇതിന് കാരണമെന്നും അവർ ഫേസ്ബുക്കിലൂടെ ആരോപിക്കുന്നു. കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി

അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവർ നേരിട്ട ആക്രമണം കണ്ടു നിൽക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ? ഒരു സ്ത്രീയും അഭിമുഖീകരിക്കാൻ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവർ ഏറ്റുവാങ്ങിയത്.
നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം. ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ സർക്കാർ തന്നെയാണ് ഉത്തരവാദി. ജനാധിപത്യബോധ്യമുള്ള മുഴുവൻ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+