Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്കാഹിന് എത്തിയ വരന് നേരെ വധുവിന്‍റെ അമ്മാവന്‍മാരുടെ ആക്രമണം; പ്രതികള്‍ പിടിയില്‍

കൊയിലാണ്ടി: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ വരനെ ആയുധങ്ങളുമായി അക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടി. കേസിലെ രണ്ടും മൂന്നും പ്രതികളും വധുവിന്റെ അമ്മാവൻ മന്സൂറിനെയും സുഹൃത്ത് തൻസീർനെയുമാണ് കണ്ണൻകടവിൽവെച്ചു പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാനപ്രതിയായ കബീറിനെ കണ്ണങ്കടവിലെ ഒളിസങ്കേതത്തിൽ നിന്ന് കഴിഞ്ഞദിവസം കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളെ കീഴരിയൂരിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

ഡിസംബര്‍ 3 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രജിസ്റ്റര്‍ വിവാമായിരുന്നു നടത്തിയത്. പിന്നീട് ഒത്തുതീര്‍പ്പിനൊടുവില്‍ മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പിന്നിട് വീട്ടുകാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നിക്കാഹിനായി വരന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വടിവാളമായി എത്തിയ സംഘം ആക്രമക്കുകയായിരുന്നു. നാട്ടുകാര്‍ തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന്‍ നഷ്ടമാകാതിരുന്നത്.

kozhikodee

സംഭവത്തില്‍ പോലീസ് അന്വേഷണംകാര്യക്ഷമമാക്കണം എന്ന ആവശ്യം ശക്തമായതിനിടയിലാണ് പ്രധാന പ്രതികള്‍ അറസ്റ്റിലാവുന്നത്. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബു വിന്റെ നേതൃത്വത്തിൽ ടി.വി.ഹമീദ് SI, പി.ജി.ഷിബു ASI, അഭിജിത്ത്, പുഷ്പരാജ്, ദിലീപ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

Recommended Video

cmsvideo
    Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+