Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കു നേരെ വധശ്രമം; ആര്‍എസ്എസുകാര്‍ നേരത്തെ കബളിപ്പിച്ചു മുങ്ങിയവരെന്ന് പോലീസ്...

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച് ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരത്തെ കബളിപ്പിച്ചു കടന്നുകളഞ്ഞവരെന്ന് പൊലീസ്. ഇപ്പോൾ അറസ്റ്റിലായ രൂപേഷിനും ഷിജിനും നേരെ ക്രൈംബ്രാഞ്ചിന്റെ സംശയദൃഷ്ടി ആദ്യമായി നീളുന്നത് പത്തര മാസങ്ങൾക്ക് മുന്‍പാണ്. അതേത്തുടർന്ന് കഴിഞ്ഞ ജനുവരി മൂന്നാം തിയ്യതി ഷിജിനെ കുറ്റ്യാടിക്ക് സമീപത്ത് നിന്നും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിൽ വിദഗ്ദമായി കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.

ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ നവീദ് ജട്ട് സൈനികാംഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ബോംബേറ് നടന്ന ദിവസം ഷിജിൻ കോഴിക്കോടെത്തിയതായി മനസ്സിലാക്കിയ അന്വേഷണ സംഘം, അടുത്ത കാലത്ത് എപ്പോഴെങ്കിലും രാതി സമയത്ത് കോഴിക്കോട് പോയിരുന്നോ എന്ന് അന്വേഷിച്ചിരുന്നു. ഉണ്ട് എന്ന് മറുപടി നൽകി. വടകരയിൽ ആക്രമിക്കപ്പെട്ട ആര്‍എസ്എസ് പ്രവർത്തകനായ ബിജുവിന് ചികിത്സാസഹായം നൽകുന്നതിനായി നേത്യത്വത്തിന്റെ ആവശ്യ പ്രകാരം താൻ കോഴിക്കോട് പോയിരുന്നുവെന്നും സുഹ്യത്തായ രാജേഷ് ഒപ്പമുണ്ടായിരുന്നുവെന്നും ഷിജിൻ മൊഴി നല്കി.

CPM office

ഇക്കാര്യത്തിന് വേണ്ടിയാണ് താന്‍ അന്നു രാത്രിയില്‍ രൂപേഷിനെ വിളിച്ചത് എന്നും ബിജുവിനു നല്‍കാനുള്ള പണം രൂപേഷിനെ ഏല്‍പ്പിക്കുകയായിരുന്നെന്നും ഷിജിന്‍ പറഞ്ഞു. രാജേഷും രൂപേഷും ഇക്കാര്യം ശരിവെക്കുക കൂടി ചെയ്തതോടെ അന്വേഷണ സംഘം സംശയത്തിന്റെ ആനുകൂല്യം നൽകി ഷിജിനെ വിട്ടയക്കുകയായിരുന്നു.

എന്നാൽ രാജേഷിന്റെയും രൂപേഷിന്റെയും മൊഴികൾ പിന്നിട് ശാസ്ത്രിയമായി വിശകലനം ചെയ്തപ്പോള്‍ രണ്ടു പേരും കളവ് പറയുകയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. രാജേഷ് ഷിജിനോടൊപ്പം കോഴിക്കോട്ടേക്ക് പോയിരുന്നില്ല എന്ന് ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തെളിഞ്ഞു. ബിജുവിന് കൊടുക്കാനായി പണം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സേവാഭാരതി പ്രവർത്തകനായ അരുൺ ദേവിനെ ഏൽപ്പിച്ചു എന്നാണ് രൂപേഷ് പറഞ്ഞിരുന്നത്.

എന്നാൽ ആ സമയത്ത് അരുൺ ദേവ് നാഗ്പൂരിൽ ആര്‍എസ്എസ് ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നുവെന്നതിനുളള തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടാതെ, തനിക്കാരും ചികിത്സാസഹായം തന്നിട്ടില്ലെന്ന് ബിജു തുറന്നടിക്കുക കൂടി ചെയ്തതോടെ പ്രതികളുടെ കള്ളക്കഥ കള്ളക്കഥ പൊളിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+