കോഴിക്കോട് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പടെ നാല് പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍-ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ രാത്രി 11 മണിയോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകനായ അമ്പാത്ത് അശോകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് അശോകന്‍. ആക്രമണത്തില്‍ പൊലീസ് ജീപ്പും തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. എസ് ഐ വിനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജീഷ്, സിബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.












Click it and Unblock the Notifications