കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുലിനേക്കാള്‍ വലുതോ പിണറായി; റോഡ് ഉദ്ഘാടനത്തിന്റെ മറവില്‍ രാഹുലിനെ അപമാനിക്കാന്‍ ശ്രമമെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: റോഡ് ഉദ്ഘാടനത്തിന്റെ മറവില്‍ രാഹുല്‍ ഗാന്ധിയെ തിരുവമ്പാടി എംഎല്‍എയുടെ നേതൃത്വത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലായി പരന്നു കിടക്കുന്ന അഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ അഗസ്ത്യന്‍മൂഴിയില്‍ വെച്ചു ശനിയാഴ്ച നടത്താനാണു നിശ്ചയിച്ചിരിക്കുന്നത്.

<strong>എല്ലും തോലുമായി തലസ്ഥാനത്തെ ഗോശാലയിൽ പശുക്കൾ, സുരേഷ് ഗോപി അടങ്ങുന്ന ട്രസ്റ്റ് വിവാദത്തിൽ!</strong>എല്ലും തോലുമായി തലസ്ഥാനത്തെ ഗോശാലയിൽ പശുക്കൾ, സുരേഷ് ഗോപി അടങ്ങുന്ന ട്രസ്റ്റ് വിവാദത്തിൽ!

പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് റോഡിന്റെ ഉദ്ഘാടകന്‍. രാഹുല്‍ ഗാന്ധി എംപി മുഖ്യാതിഥിയാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ വലിയ പ്രാധാന്യത്തോടെ പിണറായി വിജയന്റെ ഫോട്ടൊ ഉപയോഗിക്കുകയായിരുന്നു. ജി സുധാകരന്റെയും രാഹുലിന്റെയും ഫോട്ടൊ താരതമ്യേന ചെറുതായാണ് നല്‍കിയിരിക്കുന്നത്. ഈ ഫോട്ടൊ ഓണ്‍ലൈന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചതോടെയാണു വിവാദങ്ങള്‍ തുടങ്ങിയത്.

Rahul Gandhi

ഈ ബോര്‍ഡിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് പ്രതിഷേധവുമായി യു.ഡി.എഫ് നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഖമുണ്ടെന്ന് അടക്കം നിരവധി കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

റോഡിന്റെ ഭൂരിഭാഗവും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലാണെങ്കിലും അവിടുത്തെ എം.പിയായ എം.കെ രാഘവനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാല്‍ കുന്ദമംഗലം എം.എല്‍.എയെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജോര്‍ജ് എം തോമസ് എം.എല്‍.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ മുഖ്യ പ്രഭാഷകനാണെന്നും രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകുമെന്നും ബോര്‍ഡില്‍ വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പരിപാടിയിലേക്ക് ക്ഷണിക്കാതെ അദ്ദേഹത്തെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. സിദ്ധിഖ് പറഞ്ഞു. വിഷയം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷം നിയമ നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നതെന്ന് ജോര്‍ജ് എം തോമസ് എം.എല്‍.എ ആരോപിച്ചു. ഞങ്ങള്‍ ജനാധിപത്യ മര്യാദ പാലിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ സ്ഥലം എം.പിയായ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തതിലുള്ള ജാള്യത മറക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Kozhikode
English summary
Attempt to humiliate Rahul under cover of road inaguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X