കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടി സിദ്ധിഖിനെ മത്സരിപ്പിക്കാതിരിക്കാൻ നീക്കം, പിന്നിൽ യുവനേതാവെന്ന് ആക്ഷേപം

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി സിദ്ധിഖിന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ കോണ്‍ഗ്രസിനുളളില്‍ തന്നെ ശ്രമം നടക്കുന്നതായി ആരോപണം. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി സിദ്ധിഖ് വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ടി സിദ്ധിഖിന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദ ഫലമായിട്ടായിരുന്നു വയനാട്ടില്‍ ടി സിദ്ധിഖ് സീറ്റുറപ്പിച്ചത്.

എന്നാല്‍ അമേത്തിയില്‍ പരാജയം മണത്ത രാഹുല്‍ ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ട് വന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ ടി സിദ്ധിഖിന് അവസരം നഷ്ടമായി. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട് ലോക്‌സഭാ സീറ്റ് ഒഴിഞ്ഞ് കൊടുക്കാന്‍ തയ്യാറായതോടെ ടി സിദ്ധിഖിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് ഉറപ്പായിരുന്നു.

t s

കല്‍പ്പറ്റ മണ്ഡലത്തില്‍ സിദ്ധിഖ് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിദ്ധിഖിന് സീറ്റ് ലഭിക്കുന്നത് തടയാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവ് ശ്രമിക്കുന്നു എന്നാണ് സിദ്ധിഖ് പക്ഷം ആരോപിക്കുന്നത്. കല്‍പ്പറ്റയിലേക്ക് കെഇ വിനയന്റെ പേരാണ് ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത്. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയാണ് കെഇ വിനയന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയാണ് എങ്കില്‍ സമുദായ പ്രതിനിധിയായി മന്ത്രിസഭയില്‍ ഇടം പിടിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം എന്നും അതിനാണ് സിദ്ധിഖിനെ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഒഴിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നത് എന്നുമാണ് ആരോപണം.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

എംവി ശ്രേയാംസ് കുമാറാണ് നിലവില്‍ കല്‍പ്പറ്റയിലെ ജനപ്രതിനിധി. യുഡിഎഫ് ടിക്കറ്റിലാണ് ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ മത്സരിച്ചത്. എന്നാല്‍ ജെഡിയു ഇടത് പക്ഷത്തേക്ക് മാറിയതോടെ കല്‍പ്പറ്റ യുഡിഎഫിന് നഷ്ടമായി. ഇത്തവണ കല്‍പ്പറ്റ പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കണം എന്നാണ് പാര്‍ട്ടിക്കുളളിലെ അഭിപ്രായം.

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

Kozhikode
English summary
attempts in Congress to deny assembly election ticket to T Siddique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X