• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കരിപ്പൂരിനെ മഹാദുരന്തത്തില്‍ നിന്നും കാത്തത് 10 കോടിയുടെ ‘ഓസ്ട്രിയൻ പാന്തർ'; 4 എണ്ണം എപ്പോഴും സജ്ജം

കോഴിക്കോട്: കേരളം കണ്ട ഏറ്റവും വലിയ വിമാനപകടമാണ് വെള്ളിയാഴ്ച വൈകീട്ട് കരിപ്പൂരില്‍ നടന്നത്. ദുബായില്‍ നിന്നും 184 യാത്രക്കാരുമായി എത്തിയ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റെണ്‍വേയില്‍ നിന്നും തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പൈലറ്റും സഹപലൈറ്റും അടക്കം 18 പേരാണ് മരിച്ചത്. നൂറിലേറെ ആളുകളാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മംഗലാപുരം നടന്ന വിമാന അപകടത്തിന് സമാനമായ അപകടമായിരുന്നു മംഗലാപുരത്ത് നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മംഗലാപുരത്തിന് സമാനം

മംഗലാപുരത്തിന് സമാനം

2010 മെയ് 21 നായിരുന്നു മംഗലാപുരത്ത് വിമാന അപകടം ഉണ്ടായത്. 166 പേരുമായി ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം ലാന്‍ഡിനിങ്ങിനിടെ അപടത്തില്‍ പെടുകയായിരുന്നു. റണ്‍വേയില്‍ നിന്നും തെന്നിമാറി മണല്‍തിട്ടയില്‍ ഇടിച്ച വിമാനം പിന്നേയും മുന്നോട്ട് നീങ്ങുകയായിരുന്നു. മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിക്കുകയും ഇന്ധനം ചോര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ കത്തിയമരുകയുമായിരുന്നു.

കരിപ്പൂരിലെ ആശ്വാസം

കരിപ്പൂരിലെ ആശ്വാസം

എട്ട് യാത്രക്കാര്‍ മാത്രമായിരുന്നു അന്ന് രക്ഷപ്പെട്ടത്. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ രീതിയിലുള്ള അപകടമാണ് കരിപ്പൂരിലും ഉണ്ടായത്. ഇരു വിമാനത്താവളങ്ങളും ടേബില്‍ ടോപ്പ് വിമാനത്താവളങ്ങളാണ്. 18 പേര്‍ക്ക് ജീവന്‍ നഷ്ടമായെങ്കിലും മംഗാലപുരം പോലൊരു വലിയ അപകടത്തിലേക്ക് പോവാത്തത് മാത്രമാണ് കരിപ്പൂരിലെ ആശ്വാസം.

 നാല് യൂണിറ്റുകള്‍

നാല് യൂണിറ്റുകള്‍

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നിരുന്നെങ്കിലും തീ പിടിക്കാതെയും അതുവഴി വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത് ഫയര്‍ ആന്‍ഡ് റസ്ക്യൂവിന്‍റെ ഓസ്ട്രിയന്‍ പാന്തര്‍ ആയിരുന്നു. വിമാനം അപകടത്തില്‍പ്പെട്ട ഉടന്‍ തന്നെ പാന്തറുകള്‍ സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ പാന്തറിന്‍റെ നാല് യൂണിറ്റുകളാണ് വിന്യസിച്ചത്.

 10 കോടി രൂപ

10 കോടി രൂപ

ഓസ്ട്രിയയിൽ നിർമിച്ച ഫയർ റെസ്ക്യൂ വാഹനമാണ് ഓസ്ട്രിയന്‍ പാന്തര്‍. ഓസ്ട്രിയൻ നിർമാതാക്കളായ റോസെൻ‌ബ ഔർ നിർമിച്ച എയർപോർട്ട് ക്രാഷ് ടെൻഡറിന്റെ മാതൃകയാണ് റോസെൻ‌ബ ഔർ പാന്തർ. 10 കോടി രൂപ ചിലവിട്ടാണ് ഈ അത്യാധുനിക ഫയര്‍ റെസ്ക്യൂ വാഹനം കരിപ്പൂര്‍ ഉള്‍പ്പടേയുള്ള വിമാനത്താവളങ്ങളില്‍ എത്തിച്ചത്.

റെണ്‍വേയില്‍ തൊട്ടപ്പോള്‍

റെണ്‍വേയില്‍ തൊട്ടപ്പോള്‍

ഒരു ഫ്ലൈറ്റ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ സാധാരണ ഗതിയില്‍ ഫയര്‍ യൂണിറ്റുകള്‍ തയ്യാറാവും. വെള്ളിയാഴ്ച, അപകടത്തില്‍പ്പെട്ട വിമാനം റെണ്‍വേയില്‍ തൊട്ടപ്പോള്‍ തന്നെ ഫയർ യൂണിറ്റുകളിലൊന്നിനോട് വിമാനത്തെ പിന്തുടരാൻ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റ് നിർദേശിച്ചിരുന്നു

 മൂന്ന് പാന്തർ യൂണിറ്റുകളും

മൂന്ന് പാന്തർ യൂണിറ്റുകളും

അപകടത്തില്‍പെട്ട വിമാനത്തില്‍ നിന്നും ഇന്ധനം അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടുമ്പോൾ, മിനിറ്റുകൾക്കുള്ളിൽ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഫിലിം-ഫോർമിംഗ് ഫോഗ് പുറത്തു വിട്ടതിലൂടെ പാന്തർ ഇന്ധന ചോർച്ചാ ഭീഷണിയെ തടഞ്ഞു. വിമാനം റണ്‍വേയില്‍ നിന്നും താഴേക്ക് പതിച്ചപ്പോള്‍ തന്നെ വിമാനത്താവളത്തിലെ മറ്റ് മൂന്ന് പാന്തർ യൂണിറ്റുകളും കുതിച്ചെത്തിയിരുന്നു.

പ്രതിഷേധം

പ്രതിഷേധം

10,000 ലിറ്റർ വെള്ളവും 1300 ലിറ്റർ ഫോം കണ്ടെന്‍റുമാണ് ഒരു പാന്തര്‍ യൂണിറ്റിന് സംഭരിക്കാന്‍ കഴിയുക. തകർന്ന വിമാനത്തിൽ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകിയെങ്കിലും തീ പിടിക്കുന്നത് തടയാന്‍ സാധിച്ചു.

അതേസമയം, ഡിജിസിഎ മേധാവി അരുൺ കുമാറിനെ നീക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് അരുൺ കുമാർ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്ക് യൂണിയനുകൾ ചേർന്ന് കത്ത് നൽകി.

ചുമതലയിൽനിന്ന് നീക്കണം

ചുമതലയിൽനിന്ന് നീക്കണം

അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണങ്ങൾ പുരോഗമിക്കവെ നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തെ ചുമതലയിൽനിന്ന് നീക്കണം എന്ന ആവശ്യം ഉയര്‍ത്താന‍് കാരണമായത്. അപകടത്തിന്റെ കാരണം ലാൻഡിങ്ങിലെ പിഴവാണെന്ന സ്വന്തം നിഗമനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചത് അംഗീകരിക്കാൻ കഴിയിലെന്നാണ് പൈലറ്റുമാരുടെ നിലപാട്.

Kozhikode

English summary
'Austrian Panther' saves Karipur from disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X