കോഴിക്കോട് ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം, ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി യുവതി
ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം. വട്ടോളി ബസാര്‍-കിനാലൂര്‍ റോഡിലാണ് സംഭവം. പീഡനം ശ്രമം ചെറുക്കുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി. യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവര്‍ ആയ പനങ്ങാട് കൂനേല് മാക്കൂല്‍ സുബീഷ് ആണ് യാത്രക്കാരിയായ യുവതിയെ ആക്രമിച്ചത്. വട്ടോളി ബസാറിലേക്ക് പോകുന്നതിന് വേണ്ടിയാണ് യുവതി സുബീഷിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ഓട്ടോയില്‍ വെച്ച് സുബീഷ് യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വാഹനം നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടുവെങ്കിലും സുബീഷ് അതിന് തയ്യാറായില്ല. ഇതോടെ യുവതി ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.

ഏര്‍വാടി മുക്കിലെത്തിയപ്പോഴാണ് യുവതി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടിയത്. യുവതിയുടെ കാലിന് വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി നല്കിയ പരാതിയില്‍ പ്രതി സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ സുബീഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കോഴിക്കോട് ചേവായൂരില്‍ ആ മാസമാദ്യം മാനസിക വൈകല്യമുളള യുവതിയെ ബസ്സില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തിരുന്നു. വീട്ടുകാരോട് പിണങ്ങി വീട് വിട്ടിറങ്ങിയ യുവതിയാണ് പീഡനത്തിന് ഇരയായത്. ചേവായൂരില്‍ നിന്നും യുവതിയെ സ്കൂട്ടറില്‍ കയറ്റി കോട്ടാംപറമ്പിലെ ബസ് ഷെഡില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ കുന്നമംഗലം സ്വദേശിയായ മുഹമ്മദ് ഷമീര്‍, ഗോപീഷ്, ഇന്ത്യേഷ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications