Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷം തോറ്റിട്ടുണ്ട് പക്ഷെ ഇതുപോലെ നാണം കെട്ടിട്ടില്ല: പാലക്കാട്ടേത് ഹിന്ദുത്വ പുളപ്പ്; ആസാദ്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബിജെപിയും കൊടുവള്ളിയില്‍ കാരാട്ട് ഫൈസലും നടത്തിയ ആഹ്ളാദപ്രകടനത്തില്‍ വിമര്‍ശനവുമായി ഡോ. ആസദ്. പൊട്ടിയൊലിച്ച ജീര്‍ണതയുടെ രണ്ടു ചിത്രങ്ങളാണ് പാലക്കാട് നഗരസഭാ കെട്ടിടത്തിനു മേല്‍ ജയ് ശ്രീരാം നെറ്റിപ്പട്ടം ചാര്‍ത്തുന്നും കൊടുവള്ളിയിലെ കാരാട്ടു ഫൈസലിന്റെ വിജയരഥവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. മതേതര ഭരണഘടനക്കും രാഷ്ട്ര സംവിധാനത്തിനും മേല്‍ മതശാഠ്യത്തിന്റെ ജയ് വിളികള്‍ പതിപ്പിക്കാന്‍ കേരളം സമ്മതിച്ചു തുടങ്ങിയോ? എന്നും അദ്ദേഹം ചോദിക്കുന്നു.
ആസാദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പൊട്ടിയൊലിച്ച ജീര്‍ണ

പൊട്ടിയൊലിച്ച ജീര്‍ണ

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ പൊട്ടിയൊലിച്ച ജീര്‍ണതയുടെ രണ്ടു ചിത്രങ്ങള്‍ ഫെയ്സ് ബുക്കില്‍ കണ്ടു. ഒന്ന് പാലക്കാടു നഗരസഭാ കെട്ടിടത്തിനു മേല്‍ ജയ് ശ്രീരാം നെറ്റിപ്പട്ടം ചാര്‍ത്തുന്നതാണ്. മറ്റൊന്ന് കാരാട്ടു ഫൈസലിന്റെ വിജയരഥം. ഒരു നഗരസഭയിലെ വിജയം ബി ജെ പിയെ അവരുടെ അധമമായ ഹിന്ദുത്വ പുളപ്പുകള്‍ക്ക് പ്രേരിപ്പിക്കുന്നുവെങ്കില്‍ കൂടുതല്‍ വിജയം കൊയ്യുമ്പോള്‍ എവിടെയെത്തിക്കില്ല!

നെറ്റിപ്പട്ടങ്ങള്‍

നെറ്റിപ്പട്ടങ്ങള്‍

മതേതര ഭരണഘടനക്കും രാഷ്ട്ര സംവിധാനത്തിനും മേല്‍ മതശാഠ്യത്തിന്റെ ജയ് വിളികള്‍ പതിപ്പിക്കാന്‍ കേരളം സമ്മതിച്ചു തുടങ്ങിയോ? ആരുടെ ഉദാസീനതകള്‍ക്കു മേലാണ് അവര്‍ ചവിട്ടിക്കയറുന്നത്? അരുതെന്നു വിലക്കാന്‍, നെറ്റിപ്പട്ടങ്ങള്‍ വലിച്ചു താഴെയിടാന്‍ സംസ്ഥാന പൊലീസിനും മതേതര പൗരസമൂഹത്തിനും ബാദ്ധ്യതയുണ്ട്. വരാനിരിക്കുന്ന വലിയ വിപത്തിന്റെ കൊടിയാണ് പാലക്കാട്ട് ഉയര്‍ന്നിരിക്കുന്നത്.

പാലക്കാടന്‍ അശ്ലീലം

പാലക്കാടന്‍ അശ്ലീലം

രാഷ്ട്രീയത്തിലെ കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഭൂതബാധയാണ് പാലക്കാടന്‍ അശ്ലീലമെങ്കില്‍ കൊടുവള്ളിയില്‍ കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്തു നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ടു രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല.

 പൂജ്യം വോട്ടില്‍

പൂജ്യം വോട്ടില്‍

ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ല! സ്വന്തം സ്ഥാനാര്‍ത്ഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ടു പിടയുമ്പോള്‍ തോല്‍പ്പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയ രഥത്തില്‍ ഊരുചുറ്റിക്കുന്ന ഇടതുപക്ഷ അശ്ലീലമാണിത്. രാഷ്ട്രീയം ഏതു വഴിയില്‍ തിരിയരുതെന്ന് ഓരോ ജനാധിപത്യ തല്‍പ്പരനും കരുതുന്നുവോ അതു വഴി തെളിക്കുന്ന ആപല്‍ക്കരമായ രാഷ്ട്രീയ ചിത്രങ്ങളാണ് രണ്ടും. ശക്തമായ ജനവിധിക്കു കളങ്കം ചാര്‍ത്തുന്ന അശ്ലീല ചിത്രങ്ങള്‍.

Recommended Video

cmsvideo
    നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
    വര്‍ത്തമാനകാല ഭീഷണി

    വര്‍ത്തമാനകാല ഭീഷണി

    ജനാധിപത്യ ജീവിതവും രാഷ്ട്രീയവും ഭയപ്പെട്ട രണ്ടപകടങ്ങളെ എഴുന്നെള്ളിക്കുന്ന ധിക്കാരം. രണ്ടിനോടും കലഹിക്കാതെ മുന്നോട്ടു പോകാനാവില്ല. വര്‍ത്തമാനകാല ഭീഷണികളുടെ ഈ നേര്‍ചിത്രങ്ങള്‍ നമ്മെ ഉണര്‍ത്തുമെങ്കില്‍ നന്ന്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+