അഴീക്കോട് വാശിയേറിയ പോരാട്ടം: കെവി സുമേഷിനെതിരെ കെഎം ഷാജി മുന്നില്‍
ദില്ലി: മുസ്ലിം ലീഗും സിപിഎമ്മും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ കെഎം ഷാജി മുന്നില്‍. ആദ്യഘട്ട ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ എല്‍ഡിഫിലെ കെവി സുമേഷിനെതിരെ 7 വോട്ടുകള്‍ക്കാണ് കെഎം ഷാജി പിന്നിട്ട് നില്‍ക്കുന്നത്. തുടക്കത്തില്‍ 27 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു കെഎം ഷാജി പിന്നീട് ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പിക്കുന്ന ഒരു മണ്ഡലം കൂടിയാണ് അഴിക്കോട്. കെഎം ഷാജിക്കെതിരായി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന് വന്ന വികാരങ്ങള്‍ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ തുടക്ക ഘട്ടത്തില്‍ അഴീക്കോട് വിട്ട് കൂടുതല്‍ സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറാന്‍ കെഎം ഷാജി ആലോചിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്,വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് അഴീക്കോട് നിയമസഭാമണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 8456 വോട്ടിന് മുന്നിലായിരുന്നു.

അതേസമയം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് മുന്നേറുന്നതാണ് കാണാന്‍ കഴിയുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജിയന്‍, മട്ടന്നൂരില്‍ കെകെ ശൈലജ എന്നിവരും മുന്നിലാണ്. യുഡിഎഫ് സിറ്റിങ് സീറ്റായ പേരാവുരില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ കണ്ണൂരില്‍ ലീഡ് നില മാറി മറിയുകയാണ്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications