കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ്ടു പരീക്ഷ ആള്‍മാറാട്ടം: ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, പ്രതികള്‍ കോടതിയിലേക്ക്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതാന്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായ സ്‌കൂള്‍ പ്രധാനാധ്യാപിക റസിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടും മൂന്നും പ്രതികളായ നിഷാദ് വി മുഹമ്മദ്, പി കെ ഫൈസല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച തള്ളിയിരുന്നു.

അമേഠിയിൽ സ്മൃതി ഇറാനിയുടെ അനുയായിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ; 3 പേർ അറസ്റ്റിൽഅമേഠിയിൽ സ്മൃതി ഇറാനിയുടെ അനുയായിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ; 3 പേർ അറസ്റ്റിൽ

ജില്ലാ കോടതി അപേക്ഷ തള്ളിയ സാഹചര്യത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നു സൂചനയുണ്ട്. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അതിനിടെ സംഭവം നടന്ന് മൂാഴ്ചയോളമായിട്ടും അധ്യാപകരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് കൗസിലര്‍മാര്‍ മുക്കം നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചെങ്കിലും ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടിനിട്ടു തള്ളുകയായിരുന്നു.

{image-05-1430811703-exam31-600-1559187456.jpg malayalam.oneindia.com

സ്‌കൂളിന് മോശമാവുമെന്ന് പറഞ്ഞാണ് പ്രമേയം തള്ളിയതെങ്കിലും ഭരണ കക്ഷിയില്‍പ്പെട്ട ചിലര്‍ അധ്യാപകര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ഉയര്‍ന്നു. ഭരണകക്ഷി അധ്യാപക സംഘടനയുമായി ബന്ധമുള്ളവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപകര്‍. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തന്നെ അധ്യാപകര്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടങ്കിലും അറസ്റ്റ് വൈകുകയാണ്. മുക്കം സിഐ കെ വി ബാബുവിന്റെ നേതൃത്യത്തിലുള്ള 5 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവശേഷം ഒളിവില്‍ കഴിയുന്ന പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. വിദേശത്തേക്കു കടക്കാനുള്ള സാധ്യതയെ തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അധ്യാപകരെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ എവിടെയെന്നതു സംബന്ധിച്ചു വ്യക്തത വരൂ.

Kozhikode
English summary
Bail denies in Plus two examination impersonation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X