മേയറെ പുറത്താക്കുമോ സിപിഎം: അന്ന് പത്മലോചന് നഷ്ടമായത് മേയർ പദവിയും പാർട്ടി അംഗത്വവും
കോഴിക്കോട്: സംഘപരിവാർ സംഘടനായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ സി പി എം പുറത്താക്കിയാലും അത്ഭുതപ്പെടാനില്ല. സമാനമായ സാഹചര്യം നേരിട്ട മുതിർന്ന നേതാവായ പത്മലോചനനെതിരെ ശക്തമായ നടപടി സ്വീകരിച്ച ചരിത്രവും പാർട്ടിക്കുണ്ട്. 2010 ല്‍ കൊല്ലം മേയറായിരിക്കേയായിരുന്ന ആർ എസ് എസ് നേതൃസമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ സി പി എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പത്മലോചന്‍ പോയത്. സംഭവം വന്‍ വിവാദമായതോടെ മേയറുടെ രാജി സംസ്ഥാന നേതൃത്വം ചോദിച്ച് വാങ്ങുകയായിരുന്നു. പിന്നീട് പാർട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

മേയർ എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നായിരുന്നു പത്മലോചന്‍ അന്ന് നല്‍കിയ വിശദീകരണം. പാർട്ടി അന്ന് കണക്കിലെടുക്കാത്ത അതേ വിശദീകരണമാണ് ബീന ഫിലിപ്പും ഇപ്പോള്‍ നല്‍കുന്നത്. അതേസമയം അനുഭവ സമ്പത്തുള്ള നേതാവായിരുന്നു പത്മലോചന്‍. ബീന ഫിലിപ്പിനാവട്ടെ ബ്രാഞ്ച് അംഗത്വം മാത്രമാണുള്ളത്. പാർട്ടി രീതികളുടെ കാര്യത്തില്‍ പരിയക്കുറവുമുണ്ട്. ഇക്കാര്യം സി പി എം കോഴിക്കോട് ജില്ലാ നേതൃത്വം പരിഗണിച്ചാല്‍ മേയർക്കെതിരേയുള്ള നടപടി ശാസനയില്‍ മാത്രം ഒതുങ്ങിയേക്കും.

ബീന ഫിലിപ്പ് ആർ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്ന് സി പി എം ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി പി എം എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സി പി എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി പി എം തീരുമാനിച്ചെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

അതേസമയം, മേയറെ തള്ളിപ്പറഞ്ഞ സി പി എം ജില്ലാ സെക്രട്ടറിയെ വിമർശിച്ച് ബി ജെ പി നേതാവ് എംടി രമേശ് രംഗത്ത് എത്തിയിട്ടുണ്ട്. സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മേയർ ഡോ: ബീന ഫിലിപ്പ് എന്തോ മഹാപരാധം ചെയ്തുവെന്നാണ് പി.മോഹനന്റെ വാർത്താക്കുറിപ്പ്. ആദ്യം തന്നെ അതിന് സി പി എമ്മിന് എന്തേലും പ്രഖ്യാപിത നിലപാടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

ജമാഅത്തെ ഇസ്ലാമിയെയും പി ഡി പിയെയും എസ്ഡിപിഐയെയും വരെ വിശുദ്ധ ഗണത്തിൽപെടുത്തി സഖ്യം ചേരുകയും വേദി പങ്കിടുകയും ചെയ്യുന്ന വോട്ടു വാങ്ങി സീറ്റുറപ്പിയ്ക്കുകയും ചെയ്യുന്ന സി പി എമ്മിന് എന്ത് നിലപാടാണുള്ളത്. തീവ്രവാദ സംഘടനകൾ മുണ്ടും മടക്കി കുത്തി സമരത്തിനിറങ്ങിയപ്പോഴേക്കും വഖഫ് ബോർഡ് നിയമനം പി.എസ്സിയ്ക്കുവിട്ട നടപടി പിൻവലിച്ച നിങ്ങൾക്ക് എന്ത് നിലപാടുണ്ട്.

ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് എന്തിനാണെന്ന് മനസ്സിലാക്കിയവർക്കറിയാം സി പി എമ്മിന്റെ നിലപാടെന്താണെന്ന്. ശ്രീകൃഷ്ണനെന്നും ശ്രീരാമനെന്നും കേൾക്കുമ്പോഴാണ് സി പി എമ്മിന് അറപ്പും വെറുപ്പും. കാന്തപുരം ഉസ്താദിന്റെ മുടിപള്ളിയും ചുറ്റുമുള്ള വാണിജ്യ സിറ്റിയും ഉദ്ഘാടിക്കുമ്പോൾ സി പി എമ്മിനും പിണറായിക്കും ഒരു അയിത്തവും ഇല്ല തന്നെ ! സംവാദാത്മക നിലപാട് സ്വീകരിച്ച ഡോ: ബീന ഫിലിപ്പിന് ഐക്യദാർഢ്യം അറിയിക്കുന്നതായും എംടി രമേശ് പറഞ്ഞു
ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്












Click it and Unblock the Notifications