ബാലുശ്ശേരിയിൽ ധർമ്മജൻ ബോൾഗാട്ടിക്ക് തോൽവി: മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ സർവേ
കോഴിക്കോട്: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ നടന്നത്. എന്നാൽ
മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നത് ധർമജൻ ബോൾഗാട്ടി ബാലുശ്ശേരി മണ്ഡലത്തിൽ പരാജയപ്പെടുമെന്നാണ്. യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച ധർമ്മജനെ പിന്തള്ളി എൽഡിഎഫിന്റെ സച്ചിൻ ദേവ് വിജയിക്കുമെന്നാണ്. ധർമ്മജനെ സ്ഥാനാർത്ഥിയാക്കിയതോടെ ബാലുശ്ശേരിയിലെ പോരാട്ടത്തിന് താരപരിവേഷം ലഭിക്കുകയും ചെയ്തിരുന്നു.

എൽഡിഎഫിന് മേൽക്കൈ
എൽഡിഎഫിന് മേൽക്കയ്യുള്ള ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ ധർമജന്റെ പിന്തള്ളി എൽഡിഎഫ് തന്നെ അധികാരം നിലനിർത്തുമെന്നാണ് ഫലം പ്രവചിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പുരുഷൻ കടലുണ്ടിയാണ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. 4101 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എൻഡിഎ സ്ഥാനാർത്ഥിയായി ലിബിൻ ഭാസ്കറാണ് ഇത്തവണ ജനവിധി തേടിയത്.

അവസരം ധർമജന്
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെയാണ് ധർമജൻ സ്ഥാനാർത്ഥിയാവാൻ സന്നദ്ധതയറിയിക്കുന്നത്. ഇതോടെ കോൺഗ്രസിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ധർജൻ ബോൾഗാട്ടിയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ജനസേവനം കൂടുതൽ വിപുലീകരിക്കാൻ സഹായിക്കുമെന്നായിരുന്നു ധർമജന്റെ പ്രതികരണം.

കെപിസിസിയിൽ എതിർപ്പ്
ധർമ്മജൻ ബോൾഗാട്ടിയ്ക്ക് സീറ്റ് നൽകുന്നതിനെതിരെ ദളിത് കോൺഗ്രസും കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുമാണ് രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമജനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നൽകുന്ന സ്ഥിതി വരെയുണ്ടായെങ്കിലും എൽഡിഎഫിന്റെ കോട്ടയായ ബാലുശ്ശേരിയിൽ ധർമ്മജനെ മത്സരിപ്പിക്കാമെന്ന് യുഡിഎഫ് ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. കേരളം പിടിച്ചെടുക്കാൻ പുതുമുഖങ്ങളെയും സിനിമാ താരങ്ങളെയും ഇറക്കാനുള്ള കോൺഗ്രസ് തന്ത്രത്തിന്റെ ഭാഗമായാണ് ധർമ്മജനും ഇത്തവണ സീറ്റ് നൽകുന്നത്. ആദ്യം എറണാകുളം ജില്ലയിലെ വൈപ്പിനിൽ മത്സരിക്കാനായിരുന്നു ആദ്യം ചർച്ചകൾ നടന്നത്.

വികസനം ചർച്ചയാക്കി
നാല് പതിറ്റാണ്ട് എൽഡിഎഫിന് അവസരം നൽകിയിട്ടും മറ്റ് നിയമസഭാ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ചില കോണുകളിൽ വിമർശനമുയരുന്നത്. എന്നാൽ ധർമജനെ യുവനേതാവിനെ ഇറക്കിക്കൊണ്ടാണ് എൽഡിഎഫ് പോരിനിറങ്ങിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയാണ് കെഎം സച്ചിൻ ദേവ്. എന്നാൽ മണ്ഡലം നിലനിർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. യുവാക്കളിൽ നിന്ന് കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നാണ് മുന്നണി പുലർത്തുന്ന പ്രതീക്ഷ. ബാലുശ്ശേരിക്കാരനായ ലിബിൻ ബാലുശ്ശേരിയെയാണ് എൻഡിഎ സ്ഥാനാർത്ഥിയാക്കിയത്.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications