ബാലുശ്ശേരി അക്രമം: ഡിവൈഎഫ്ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേയും ഒഴിവാക്കി കുറ്റപത്രം
കോഴിക്കോട്: ബാലുശ്ശേരി പാലോളിയിലെ ആള്‍ക്കൂട്ട ആക്രമണ കേസില്‍ നിന്നും ഡി വൈ എഫ് ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേയും ഒഴിവാക്കി. ഡി വൈ എഫ് ഐ പ്രവർത്തകനായ ജിഷ്ണുവിനെ മർദ്ദിച്ച കേസിലെ 11 11,12 പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് , ഇടത് അനുഭാവി ഷാലിദ് എന്നിവരെയാണ് ഒഴിവാക്കിയത്. ഇവരൊഴികെ മറ്റെല്ലാ പ്രതികൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് ബാലുശ്ശേരി പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
എന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല? കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെ
രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് പിന്നിലെന്നും ഡി വൈ എഫ് ഐ പ്രവർത്തകനെ മർദ്ദിച്ചതിന് പിന്നില്‍ എസ് ഡി പി ഐ , ലീഗ് പ്രവർത്തകരാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്നുമാണ് കോടതിയിൽ പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, നജാഫിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ഡി വൈ എഫ് ഐ നേതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.
എസ് ഡി പി ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചതത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ജിഷ്ണുവിന് മർദ്ദിക്കുന്നതിന്റേയും വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തിയതിന് ശേഷമായിരുന്നു മർദ്ദനം.
ഇതാര് ബ്രിട്ടീഷ് രാജകുമാരിയോ: വിന്റേജ് ബ്യൂട്ടിയില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍
അതേസമയം, അക്രമം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ എസ് ഡി പി ഐ പ്രവർത്തകരെ പിടികൂടാൻ പോലീസ് ഇത് വരെ തയ്യാറായിട്ടില്ലെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ രംഗാത്ത് എത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും എസ് ഡി പി ഐ നേതാക്കളും തമ്മിലുള്ള ഒത്തു കളിയാണ് ഇതിലൂടെ പുറത്ത് വരുന്നത്. സംഭവം നടന്ന ഉടനെ എസ് ഡി പി ഐ പ്രവർത്തകർ അവിടെ എത്തുകയും കൃത്യം നടത്തി അവിടെ ഓടിക്കൂടിയവരുടെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും യൂത്ത് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പ്രതികളുടെ കോൾലിസ്റ്റ് ഉൾപ്പെടെ പരിശോധിച്ചാൽ പോലീസിന് ഇത് വ്യക്തമാവും. ഇതിന് പോലീസ് തയ്യാറാവുന്നില്ല. പകരം ബഹളം കേട്ട് ഓടിക്കൂടിയ നിരപരാധികളായ പരിസരവാസികളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ള ഈ പ്രദേശത്ത് ഒരു സംഭവം നടന്നാൽ ആദ്യം എത്തിച്ചേരുക പരിസര വാസികളായ മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയായിരിക്കും ഇത് ഉപയോഗപ്പെടുത്തി നിരപരാധികളെ വേട്ടയാടാനുള്ള പോലീസ് നീക്കം അംഗീകരിക്കാൻ കഴിയില്ല.
ഇതിന് എസ്പിയുൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് നേതൃത്വം നൽകുകയാണ്.നാട്ടുകാർക്ക് വീട്ടിൽ കഴിയാൻ പറ്റാത്ത അവസ്ഥയാണ്.അർദ്ധരാത്രിയിൽ പ്രതിപട്ടികയിൽ പെടാത്ത ആളുകളുടെ വീട്ടിൽ പോലും പോലീസ് അതിക്രമമുണ്ടാവുകയാണ്.ഈ നിലപാടുമായി പോലീസ് മുന്നോട്ട് പോയാൽ ബഹുജനങ്ങളെ അണിനിരത്തി നേരിടാൻ മുസ്ലിം യൂത്ത് ലീഗ് നിർബന്ധിതരാവും.
രണ്ട് വർഷമായി പാലോളി പ്രദേശത്ത് നടക്കുന്ന ആക്രമണങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ ജിഷ്ണുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണ വിധേയമാക്കണമെന്നും പ്രദേശത്തെ സൗഹൃദാന്തരീക്ഷം പുന:സ്ഥാപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.