Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലുശ്ശേരിയില്‍ ധര്‍മ്മജനും നിലം തൊട്ടില്ല; കെ​എം സച്ചിന്‍ദേവിന് മികച്ച വിജയം

കോഴിക്കോട്: ബാലുശ്ശേരി നിയോജ മണ്ഡലത്തില്‍ വിജയം തുടര്‍ന്ന് ഇടതുമുന്നണി. എസ് എഫ് ഐ സംസ്ഥാന അധ്യക്ഷനായ കെഎം സച്ചിന്‍ ദേവാണ് 20223 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മണ്ഡലം ഇടതുമുന്നണിക്ക് വേണ്ടി നിലനിര്‍ത്തിയത്. ഇത്തവണയെങ്കിലും മണ്ഡലം തിരികെ പിടിക്കുകയെന്ന പ്രതീക്ഷയോടെ സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയായിരുന്നു യുഡിഎഫ് ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ യുഡിഎഫ് അനുകൂല മണ്ഡലമായ കൂരാച്ചുണ്ടില്‍ ഒഴികെ ഒരിടത്തും ധര്‍മ്മജന്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബാലുശേരി നിയമസഭാമണ്ഡലം. 1977 മുതൽ ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലമാണെന്ന പ്രത്യേകതയും ബാലുശ്ശേരിക്കുണ്ട്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

 sachin

2011ൽ ഇടതുശക്തികേന്ദ്രങ്ങളായ നന്മണ്ട, തലക്കുളത്തൂർ, എലത്തൂർ പഞ്ചായത്തുകളാണ് മണ്ഡലം പുനർനിർണ്ണയിച്ചതോടെ എലത്തൂർ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഇതോടെയാണ് ബാലുശ്ശേരി മണ്ഡലത്തിന്റെ മൊത്തം മുഖച്ഛായ തന്നെ മാറി. ഇതോടൊപ്പം കുരാച്ചുണ്ട്, ഉണ്ണികുളം, നടുവണ്ണൂർ എന്നീ യുഡിഎഫിന്റെ കോട്ടകളെല്ലാം ബാലുശ്ശേരിയുടെ ഭാഗമായി. ബാലുശ്ശേരിയുടെ ഭാഗമായ ഒമ്പത് പഞ്ചായത്തുകളിൽ മൂന്നിടത്തും യുഡിഎഫും 6 ഇടത്ത് എല്‍ഡിഎഫും ഭരിക്കുന്നു.

https://public.flourish.studio/visualisation/6023925/

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+